ഗീതുവിന്റെ ഭായ് ആളുകളെ വിറപ്പിക്കും! നിവിൻ വേറെ ലെവൽ, മുത്തോനിലെ ഗാനം പുറത്ത്...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് മൂത്തോൻ. നിവിൻ പോളിയുടെ കരിയറിൽ തന്നെ ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും ഇത്. ചിത്രത്തിലെ ആദ്യം ഗാനം പുറത്ത്. ഭായി രെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായി ഈണം നല്‍കി വിശാല്‍ ദദ്ലാനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നടി ഗീതു മോഹൻദാസു നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത് . നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന,ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നതിനു മുൻപ് തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു വേൾഡ് പ്രീമിയർ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മുത്തോനിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് നിവിൻ പോളിയുടെ ഗെറ്റപ്പാണ്. തലമുടി പറ്റവെട്ടി കുറ്റിത്താടിൽ അധോലോക നായകന്റെ ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും പുറത്തു വന്ന ട്രെയിലറിനും ടീസറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നടി ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . ലക്ഷദ്വീപില്‍ നിന്നും ഒരു 14 വയസുകാരന്‍ തന്‍റെ മൂത്ത സഹോദരനെ അന്വേഷിച്ച് പോകുന്നതാണ് കഥാപ്രമേയം. അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. നവംബർ 8 നാണ് തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications











