കണ്ണാടിയിൽ നോക്കി ചിരിച്ച് നിവിൻ പോളി, മൂത്തോനിലെ വിവാദമായ മിറർ രംഗം പുറത്ത്...
മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു നിവിൻ പോളി-ഗീതു മോഹൻദാസ് കൂട്ട്കെട്ടിൽ പിറന്ന മൂത്തോൻ . നിവിൻ പോളിയുടെ മറ്റൊരു മുഖമാണ് ചിത്രത്തിൽ കാണാൻ കഴിഞ്ഞത് . ഇപ്പോഴിത ചിത്രത്തിലെ ഏറ്റവും ചർച്ചയായ രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിന്റെ അഭിനയപ്രകടനം കൊണ്ട് ഏറെ ചർച്ചയായ രംഗമായിരുന്നു കണ്ണാടിയിൽ നോക്കി നിൽക്കുന്നത്. ഇതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

നിവിൻ പോളിയും റോഷൻ മാത്യൂസുമായിരുന്നു രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ രംഗത്തിലെ നിവിന്റ അഭിനയം ഏറെ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ അഭിനയത്തിൽ മറ്റൊരു ചലഞ്ച് ഏറ്റെടുക്കാൻ കാണിച്ച ധൈര്യത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സെയ്ഫ് സോൺ ചിത്രങ്ങളിൽ നിന്നുള്ള നിവിൻ പോളിയുടെ ചുവട് മാറ്റം ഏറെ ചർച്ചയായിരുന്നു.
നിവിൻ പോളിയ്ക്കൊപ്പം മികച്ച താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതുവും ചേര്‍ന്നാണ്.


Click it and Unblock the Notifications