നിവിന്‍ പോളിയും റിന്നയും കുഞ്ഞു രാജകുമാരിക്കൊപ്പം, മാമോദീസ ചിത്രങ്ങള്‍ വൈറലാവുന്നു
നിവിന്‍ പോളിയും റിന്നയും മകളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്‍ക്കുന്നത്.
യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിക്ക് മകള്‍ ജനിച്ചിട്ട് അധികം നാളായിട്ടില്ല. ഞായറാഴ്ചയായിരുന്നു മകളുടെ മാമോദീസ ചടങ്ങ് നടത്തിയത്. എഞ്ചിനീയറിങ്ങ് പഠനത്തിനിടയിലാണ് നിവിന് സഹപാഠിയായ റിന്നയോട് പ്രണയം തോന്നിയത്. പഠനത്തിന് ശേഷം ജീവിതത്തില്‍ ഒരുമിച്ച ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരികയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്. 2012 ലാണ് മകന്‍ ദാവീദ് ജനിച്ചത്.
2017 മെയ് 25 നാണ് ദാവീദിന് കൂട്ടായി കുഞ്ഞനുജത്തിയെത്തിയത്. മകള്‍ക്ക് വേണ്ടി താരം പുതിയ വാഹനം സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. താരങ്ങളുടെ കുടുംബ വിശേഷത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്. കുടുംബ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ താരങ്ങള്‍ വിശേഷം പങ്കുവെക്കാറുണ്ട്. ഇത്തരം വിശേഷങ്ങളും ഫോട്ടോയുമൊക്കെ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

നിവിന്‍ പോളിയുടെ മകള്‍ക്ക് പേരിട്ടു
ഞായറാഴ്ചയായിരുന്നു നിവിന്‍ പോളിയുടെയും റിന്നയുടെയും മകളുടെ മാമോദീസ ചടങ്ങ് നടത്തിയത്. അധികം ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായാണ് ചടങ്ങ് നടത്തിയതെന്ന് വ്യക്തമാവുന്ന ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

റോസ് തെരേസ നിവിന്‍ പോളി
ദാവീദിന്റെ കുഞ്ഞനുജത്തിയായി മകളെത്തിയ സന്തോഷം ഫേസ്ബുക്കിലൂടെ നിവിന്‍ പോളി പങ്കുവെച്ചിരുന്നു. റോസ് തെരേസ നിവിന്‍ പോളി എന്നാണ് മകള്‍ക്ക് പേരിട്ടിട്ടുള്ളത്. നിവിന്‍ പോളിയും റിന്നയും മകളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്‍ക്കുന്നത്.

സിനിമയില്‍ നിന്നും എത്തിയത്
റോസ് തെരേസയുടെ മാമോദീസ ചടങ്ങ് വളരെ ലളിതമായാണ് നടത്തിയത്. സിനിമാ ലോകത്തു നിന്നും കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫാന്‍സ് പേജിലാണ് ചടങ്ങിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

മകള്‍ക്ക് വേണ്ടി സ്വന്തമാക്കിയത്
മകളുടെ ജനനത്തിന് ശേഷമാണ് മിനി കൂപ്പര്‍ എസ് നിവിന്‍ പോളി സ്വന്തമാക്കിയത്. കുടുംബത്തിലെത്തിയ കുഞ്ഞതിഥിക്കുള്ള സമ്മാനമാണ് ഇതെന്ന് താരം വ്യക്തമാക്കിയിരുന്നു.

ആര്‍ഭാടങ്ങളോട് താല്‍പര്യമില്ല
പൊതുവെ ആര്‍ഭാടങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന താരമായാണ് നിവിന്‍ പോളിയെ വിശേഷിപ്പിക്കുന്നത്. മൂത്ത മകനായ ദാവീദിന്റെ അഞ്ചാം പിറന്നാള്‍
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ രോഗികള്‍ക്കൊപ്പമായിരുന്നു നിവിന്‍ ആഘോഷിച്ചത്.

ചിത്രങ്ങള്‍ വൈറലാവുന്നു
നിവിന്‍ പോളിയുടെ മകളുടെ മാമോദീസ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തൊട്ടിലില്‍ ഉറങ്ങുന്ന മകള്‍ക്കരികില്‍ സന്തോഷത്തോടെ നില്‍കുന്ന നിവിനു റിന്നയും, ചടങ്ങിനെത്തിയ കുഞ്ചാക്കോ ബോബനും സുരാജും, മകളുടെ പേരെഴുതിയ കേക്ക് തുടങ്ങിയ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നിവിന്‍ പോളിക്ക് സന്തോഷത്തിന്റെ നാളുകള്‍
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിക്ക് ഇപ്പോള്‍ സന്തോഷത്തിന്റെ നാളുകളാണ്. മലയാളത്തിന് പുറമെ തമിഴിലും നായകനായി അരങ്ങേറി. തെന്നിന്ത്യന്‍ താരറാണി ത്രിഷ നായികയാവുന്ന ആദ്യ മലയാള ചിത്രത്തില്‍ നായകനായി നിവിന്‍ പോളിയാണ് വേഷമിടുന്നത്.

കൈനിറയെ ചിത്രങ്ങള്‍
സിനിമ തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമായ നിവിന്‍ പോളിക്ക് ഇപ്പോള്‍ നിറയെ ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം കൃത്യം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സഖാവ് ഇറങ്ങിയത്.

പുതിയ ചിത്രം
പ്രേമം ഫെയിം അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് നിവിന്‍ പോളിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications