നിവിൻ പോളിയുടെ കരണത്തടിച്ച് നയന്‍താര! തിരിച്ച് അടിച്ച് നിവിൻ, ലവ് ആക്ഷൻ ഡ്രാമ ടീസർ

നിവിൻ പോളി- നയൻതാര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ ടീസർ പുറത്ത്. മോഹൻലാലിന്റേയും പ്രണവ് മോഹൻലാലിന്റേയും ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീലസ് ചെയ്തത്. ഒരു മിനിറ്റ് ദൈർഘ്യമുളള ടീസറിൽ ചിത്രത്തിലെ ഹൈലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

love action drama

ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്ക് നോക്കി യത്രത്തിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളായ തളത്തിൽ ദിനേശനും ശോഭയും ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. നിവിൻ പോളി തളത്തിൽ ദിനേശൻ ആകുമ്പോൾ ശോഭയായി എത്തുന്നത് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയതാരം നയൻതാരയാണ്. ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

നിവിൻ പോളി-നയൻതാരയ്ക്കൊപ്പം മലർവാടി ടീം ചിത്രത്തിൽ എത്തുന്നുണ്ട്. നടൻ അജുവർഗീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് പറമ്പേൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ അജു വർഗീസും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X