നസ്‌റിയയും നിവിനും 2013ലെ മികച്ച ജോഡി

By Aswathi

ഒത്തിരി പുതുമുഖങ്ങളെ വരവേറ്റ വര്‍ഷമാണ് 2013. മികച്ച ഒത്തിരി താരജോഡികളെയും ഈ വര്‍ഷം കാണാന്‍ കഴിഞ്ഞു. മിക്ക ചിത്രത്തിന്റെ വിജയവും ഇത്തരത്തിലുള്ള ജോഡികളായിരുന്നു. അങ്ങനെയെങ്കില്‍ 2013ലെ മികച്ച ജോഡികളാരായിരിക്കും.

വണ്‍ ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മികച്ച താര ജോഡികളായി കണ്ടെത്തിയത് നേരം എന്ന ചിത്രം മികച്ച വിജയമാക്കിയ നസ്‌റിയ നസീമിനെയും നിവിന്‍ പോളിയെയുമാണ്. അല്‍ഫോണ്‍സ് പുത്രരന്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രം ഒരേസമയം തമിഴിലും മലയാളത്തിലും വിജയമായിരുന്നു.

ആന്‍ഡ്രിയ ജെര്‍മിയയും ഫഹദ് ഫാസിലുമായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ട ജോഡികള്‍. എന്നാല്‍ ഇവര്‍ക്ക് രണ്ടാം സ്ഥാനമേ നേടാന്‍ കഴിഞ്ഞുള്ളൂ. കുഞ്ഞനന്തന്റെ കടയിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും നൈല ഉഷയുമാണ് മൂന്നാം സ്ഥാനത്ത്.

നസ്‌റിയ-നിവിന്‍

നസ്‌റിയയും നിവിനും 2013ലെ മികച്ച ജോഡി

നേരം എന്ന ചിത്രത്തിലാണ് ഇരുവരുടെയും കെമിസ്ട്രി വര്‍ക്കൗട്ടായത്. ഇപ്പോള്‍ ഓംശാന്തി ഓശാന എന്ന ചിത്രത്തിലും ഇരുവരും ഒന്നിക്കുന്നുണ്ട്.

ആന്‍ഡ്രിയ- ഫഹദ്

നസ്‌റിയയും നിവിനും 2013ലെ മികച്ച ജോഡി

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജോഡികളാണ് ആന്‍ഡ്രിയ ജെര്‍മിയയും ഫഹദ് ഫാസിലും. അന്നയും റസൂലും എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇരുവരെയും ചേര്‍ത്ത് ധാരാളം ഗോസിപ്പുകളും വന്നു. ഇതിന് പിന്നാലെ ഫഹദിന്റെ പ്രണയം വെളിപ്പെടുത്തുക ചെയ്തതോടെ അത് ആകെ വഷളായി

മമ്മൂട്ടി- നൈല

നസ്‌റിയയും നിവിനും 2013ലെ മികച്ച ജോഡി

കുഞ്ഞനന്തന്റെ കടയിലൂടെ തന്ന നൈല ഉഷ എന്ന പുതുമുഖ നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള ഷട്ടര്‍ തുറന്നു. സൂപ്പര്‍ സ്റ്റാറിനൊപ്പമുള്ള ഒരു പുതുമുഖ താരത്തിന്റെ ഒരു ജാള്യതയും നൈലയ്ക്കുണ്ടായിരുന്നില്ല

ദിലീപ്-വേദിക

നസ്‌റിയയും നിവിനും 2013ലെ മികച്ച ജോഡി

തെന്നിന്ത്യയില്‍ നിന്നെത്തിയ വേദികയും ജനപ്രിയ നായകന്‍ ദിലീപുമാണ് നാലാമത് ഇടം പിടിച്ചത്. 114 വോട്ടാണ് നേടിയത്

 മുരളി ഗോപി- റിമ കല്ലിങ്കല്‍

നസ്‌റിയയും നിവിനും 2013ലെ മികച്ച ജോഡി

ആഗസ്റ്റ് ക്ലബ്ബ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റിമയെയും മുരളി ഗോപിയെയും നാമനിര്‍ദ്ദേശം ചെയ്തിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X