»   » 'സഖാവി'നായി 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' റിലീസിങ്ങ് മാറ്റിയോ ?

'സഖാവി'നായി 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' റിലീസിങ്ങ് മാറ്റിയോ ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവനടന്‍ നിവിന്‍ പോളിയുടെ 2017 ലെ സിനിമകള്‍ റിലീസിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇതിനിടയില്‍ നടനില്‍ നിന്നും നിര്‍മ്മതാവിലേക്ക് നിവിന്‍ ചുവടുവെപ്പു നടത്തിയിരിക്കുകയാണ്.

കുടുംബചിത്രമായി തയ്യാറാക്കിയിരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രമാണ് നിവിന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നിവിന്‍ അഭിനയിക്കുന്നുമുണ്ട്. എന്നാല്‍ ഏപ്രിലില്‍ റിലീസിനെത്തുമെന്നു പറഞ്ഞ ചിത്രം റിലീസിങ്ങ് മാറ്റി വെച്ചിരിക്കുകയാണ്.

'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'

നിവിന്‍ നിര്‍മ്മതാവായി എത്തുന്ന ചിത്രം അല്‍താഫ് സലീം ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ നിവിനും എത്തുന്നുണ്ട്.

ഏപ്രിലില്‍ റിലീസ് ?

'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'ഏപ്രിലില്‍ റിലീസിനെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ നിവിന്‍ നായകനായി എത്തുന്ന ' സഖാവ് ' ഏപ്രില്‍ 14 വിഷുവിന് റിലീസിനെത്തുന്നതിനാലാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ റിലീസ് മാറ്റി വെച്ചിരിക്കുന്നത്.

'സഖാവ്'

സിദ്ദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് ഏപ്രില്‍ 14 നാണ് റിലീസിനെത്തുന്നത്. ഇതോടെ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ റിലീസിങ്ങ് മേയ് അല്ലെങ്കില്‍ ജൂണിലേക്ക് മാറ്റുകയായിരുന്നു.

English summary
Njandukalude Nattil Oridavela, the upcoming Nivin Pauly-Althaf Salim movie might not hit the theatres anytime soon....

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam