അന്ന് ഇഷയോട് സംസാരിക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു, കാരണം... നിവിൻ പോളിയുടെ വാക്കുകൾ ചർച്ചയാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി.വിനിത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ചിത്രം വലിയ വിജയം നേടുന്നതിനോടൊപ്പം തന്നെ നിവിന്റെ പ്രകാശൻ എന്ന കഥാപാത്രം എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം മികച്ച ചിത്രങ്ങൾ നിവിനെ തേടി എത്തുകയായിരുന്നു. താരം ചെയ്ത ചെറിയ വേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിവിൻ പോളിയ്ക്ക് ഏറെ പ്രേക്ഷക സ്വീകാര്യത നൽകിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത്. അതുവരെ കണ്ട നിവിനെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. കഥാപാത്രത്തിലെ മാറ്റം രൂപത്തിലും ഭാവത്തിലും പ്രതിഫലിച്ചിരുന്നു.. നിവിൻ പോളിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു തട്ടത്തിൻ മറയത്തിലേത്. ഇപ്പോഴിത ചിത്രത്തിലെ നായികയായ ഇഷ തൽവാറിനോട് തുടക്കത്തിൽ സിങ്ക് ആകാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് നിവിൻ പറയുന്നത്. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞത്. ആ പഴയ അഭിമുഖത്തിലെ ചിലഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2012 ലാണ് ചിത്രം പുറത്ത് ഇറങ്ങിയതെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചിത്രം ചർച്ചാ വിഷയമാണ്. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട ചിത്രമായിരുന്നു ഇത്.സിനിമയുട കഥപറഞ്ഞ രീതിയായിരുന്നു എല്ലാകാഴ്ചക്കാരേയും ചിത്രത്തിലേയ്ക്ക് അടുപ്പിച്ചത്. ഇന്നും വിനോദ് നായരും അയിഷയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു, നിവിൻ പേളിയുട ഗെറ്റപ്പും പ്പേക്ഷകരുടെ ഇടയിൽ അന്ന് ചർച്ചയായിരുന്നു. കോളേജ് വിദ്യാർഥിയുടെ ഗെറ്റപ്പിലായിരുന്നു താരം എത്തിയത്.

തട്ടത്തിൻ മറയത്ത് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് സിനിമയിലെ നായിക ഇഷ തൽവാർ ആയിരുന്നു. മലയാളികൾക്ക് സുപരിചിതയായിരുന്നില്ല നടി. ആയിഷ റഹ്മാൻ എന്ന ഉമ്മച്ചിക്കുട്ടിയായിട്ടായിരുന്നു ഇഷ എത്തിയത്. മുംബൈ സ്വദേശിയായ താരത്തെ ഇരു കൈകളും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. ഒറ്റ ചിത്രം കൊണ്ട് തന്നെ ഇഷ തൽവാർ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിൽ നടി സജീവമാകുകയായിരുന്നു.
Recommended Video

ഇഷയോടൊപ്പം ആദ്യമായി അഭിനയിക്കാൻ നിവിൻ പോളിയ്ക്ക് അൽപം ബുദ്ധിമുട്ടായിരുന്നത്രേ. ജോൺ ബ്രിട്ടസിന് നൽകിയ അഭിമുഖത്തിലായിരുന്നു നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയിൽ നിന്ന് എത്തിയ നായികയുമായി ആദ്യം സിങ്കായോ എനനായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ആദ്യം തനിക്ക് പാടായിരുന്നു എന്നാണ് നിവിന്റെ ഉത്തരം. കാരണം പുള്ളിക്കാരി ഹിന്ദി സംസാരിക്കുകയും ഞാൻ മലയാളം സംസാരിക്കുകയും ചെയ്തപ്പോൾ തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. അപ്പോൾ അജുവൊക്കെ പറയുമായിരുന്നു പോയി സംസാരിക്കാൻ. എന്നാൽ ഇഷ നല്ല ഫ്രണ്ട്ലിയാണ്; നിവിൻ പോളി പറയുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇഷയും - നിവനും . തട്ടത്തിൻ മറയത്തിന് ശേഷം ബംഗ്ലൂർ ഡെയ്സിലു ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ കഥാപാത്രങ്ങളു ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഈ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളിൽ തുടക്കത്തിൽ തന്നെ മീനാക്ഷിയും കുട്ടനും ഇടം പിടിക്കാറുണ്ട്. ഇരുവരുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇത്.


Click it and Unblock the Notifications











