നിവിന്റെ മെഡുല്ലഒബ്ലോംഗേറ്റ മഖ്ബൂല്‍ തകര്‍ത്തു
നികൊ ഞാച, നാക്കുപെന്റ നാക്കു ടെക്ക, കൂതറ, വെടിവഴിപാട് തുടങ്ങിയ ചിത്രങ്ങളെല്ലാം പേരുകളിലെ വ്യത്യാസം കൊണ്ടാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഒടുവില്‍ ഈ നിരയിലേക്ക് വന്നതായിരുന്നു മെഡുല്ല ഒബ്ലോംഗേറ്റ എന്ന ചിത്രം. നിവിന്‍ പോളിയുടെ മെഡുല്ല ഒംബ്ലോംഗേറ്റ എന്നായിരുന്നു വിശേഷണം. എന്നാല്‍ നിവിന്റെതല്ല ഇനി മക്ബൂല്‍ സല്‍മാന്റെയാണ് മെഡുള്ള ഒബ്ലോംഗേറ്റ.
സുരേഷ് നായര്‍ സംവിധാനം ചെയ്യുന്ന മെഡുല്ല ഒബ്ലോംഗേറ്റയില്‍ നിന്ന് നിവിന്‍ പോളി ഔട്ടായെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. പകരം യുവനായക നിരയിലേക്ക് നീങ്ങുന്ന മഖ്ബൂല്‍ സല്‍മാന്‍ എത്തും. 'നടുവില കൊഞ്ചം പാക്കത്ത കാണോം' എന്ന തമിഴ് സിനിമയുടെ റീമേക്കാണ് മെഡുല്ല ഒബ്ലോഗേറ്റ എന്ന പേരില്‍ മലയാളത്തില്‍ എടുക്കുന്നത്.

2012ല്‍ തരുണീതരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയാണ് അഭിനയിച്ചത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ത്രില്ലറായിരുന്നു ചിത്രം. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തിനാണ് നിവിന്‍ പോളി ജന്മം കൊടുക്കുനിരുന്നത്. ഇനി അത് മഖ്ബൂലിന്റെ കയ്യില്‍. വേധര്‍ മൂവീസിന്റെ ബാനറില്‍ എസ് മധനാണ് ചിത്രം നിര്‍മിക്കുന്നത്.
അസുരവിത്ത് എന്ന ചിത്രത്തിലൂടെയാണ് മഖ്ബൂല്‍ വെള്ളിത്തിരയിലെത്തിയതെങ്കിലും നായകനായി അരങ്ങേറ്റം കുറിച്ചത് അനൂഷ് ഉപാസനയുടെ മാറ്റ്‌നിയിലൂടെയാണ്. 2013ന് മഖ്ബൂലിനും കൈനിറയെ ചിത്രങ്ങള്‍ കിട്ടി. ലവ് സ്റ്റോറി, ഹാങ് ഓവര്‍, അയാള്‍ ഞാനല്ല, റിച്ച് എന്‍ ഫെയ്മസ്, ഒരു കൊറിയന്‍ പടം, കേരള ടുഡെ അങ്ങനെ നീളുന്നു മഖ്ബൂല്‍ ചിത്രങ്ങള്‍.


Click it and Unblock the Notifications











