»   » അല്‍ത്താഫിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷമെന്താണെന്ന് അറിയാമോ...?

അല്‍ത്താഫിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷമെന്താണെന്ന് അറിയാമോ...?

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തില്‍ മേരിയുടെ പ്ലസ് ടു കാരനായ കൂട്ടുകാരനായിട്ടാണ് അല്‍ത്താഫ് എത്തുന്നത്. ആ അല്‍ത്താഫ് അടുത്തതായി നിവിന്‍ പോളിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന കാര്യം നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നതാണ്.

തന്റെ ചിത്രത്തിലെ നിവിന്‍ പോളിയുടെ വേഷത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അല്‍ത്താഫ് വ്യക്തമാക്കി. പ്രേമത്തിലെ ജോര്‍ജ്ജിനെ പോലെ ഒരു 'നോട്ടി ബോയി'. ഒരു വിദ്യാര്‍ത്ഥി എന്നതിനപ്പുറം നിവിന്‍ അവതരപ്പിയ്ക്കുന്ന കഥാപാത്രത്തിലെ മകനെ കുറിച്ചാണ് സിനിമ പറയുന്നത്.

അല്‍ത്താഫിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷമെന്താണെന്ന് അറിയാമോ...?

ചിത്രത്തിന്റെ പേരോ കഥാപാത്രങ്ങളുടെ പേരോ അല്‍ത്താഫ് വ്യക്തമാക്കിയിട്ടില്ല. നിവിന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയുടെ ലൈനും മാത്രമാണ് പറഞ്ഞത്

അല്‍ത്താഫിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷമെന്താണെന്ന് അറിയാമോ...?

വീണ്ടും നിവിന്‍ തന്റെ പയ്യന്‍ വേഷങ്ങളിലേക്ക് മടങ്ങിപ്പോകുകയാണ്. പഠിക്കാനൊക്കെ മിടുക്കനാണ്. വ്യക്തിപരമായി സ്വീറ്റ്, സോഫ്റ്റ് കഥാപാത്രം. എന്നാല്‍ ഒരു മകന്‍ എന്ന നിലയിലെ നിവിന്‍ പോളിയിലേക്കാണ് കഥാപാത്രം കേന്ദ്രീകരിയ്ക്കുന്നത്

അല്‍ത്താഫിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷമെന്താണെന്ന് അറിയാമോ...?

സിനിമ സംവിധാനം ചെയ്യുന്നു എന്നതിനപ്പുറം എന്റെ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നില്ല എന്നും അല്‍ത്താഫ് വ്യക്തമാക്കി

അല്‍ത്താഫിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷമെന്താണെന്ന് അറിയാമോ...?

അതേ സമയം പ്രേമത്തില്‍ അഭിനയിച്ച ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ അല്‍ത്താഫ് - നിവിന്‍ പോളി ചിത്രത്തിലും എത്തുന്നുണ്ടത്രെ. കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ തുടങ്ങിയവര്‍. ഇവരെ കൂടാതെ സൈജു കുറുപ്പ്, അക്കരക്കാഴ്ചകള്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ സജിനി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍

അല്‍ത്താഫിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷമെന്താണെന്ന് അറിയാമോ...?

ഇതൊരു പക്ക കുടുംബ ചിത്രമാണെന്നും ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

അല്‍ത്താഫിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയുടെ വേഷമെന്താണെന്ന് അറിയാമോ...?

ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിവിന്‍. അത് പൂര്‍ത്തിയാക്കിയ ഉടനെ ഈ സിനിമയിലേക്ക് കടക്കും. ജനുവരി 15 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് പദ്ധതി

English summary
Nivin Pauly will be seen in a boy-next-door role in Premam fame actor Althaf's directorial debut. Althaf says, 'The film is a family drama laced with humour

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam