»   » നിവിന്‍ പോളിയെ നായകനാക്കി ധ്യാനും അജു വര്‍ഗ്ഗീസും സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

നിവിന്‍ പോളിയെ നായകനാക്കി ധ്യാനും അജു വര്‍ഗ്ഗീസും സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗ്ഗീസ് ചിത്രം നിര്‍മിക്കും. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഈ ട്രോള്‍ കണ്ടിട്ടെങ്കിലും ആ റോള്‍ കിട്ടിയാല്‍ മതിയായിരുന്നു: ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് അജു

സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം അടുത്തിടെ ധ്യാന്‍ ശ്രീനിവാസന്‍ തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷമാണ് നിവിനെ നായകനാക്കി സിനിമ ഒരുക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

സംവിധാന മോഹം അജുവിനും

ധ്യാന്‍ ശ്രീനിവാസനെ പോലെ സിനിമ സംവിധാനം ചെയ്യാനുള്ള മോഹം അജു വര്‍ഗ്ഗീസും മുമ്പ് പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ സിനിമ നിര്‍മിക്കാനൊരുങ്ങുന്നതായി കേള്‍ക്കുന്നു.

ധ്യാനും അജു വര്‍ഗ്ഗീസ് വീണ്ടും ഒന്നിക്കുന്നു

കുഞ്ഞിരാമായാണം, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിച്ച് അഭിനയിച്ചു. സാജിത് ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്ന ചിത്രത്തിലും ധ്യാനും അജു വര്‍ഗീസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുതിയ ചിത്രത്തെ കുറിച്ച്

പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നിവിന്‍ പോളി തിരക്കിലാണ്

ഗൗതം രാമചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന സാന്തമരിയ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ നിവിന്‍.

English summary
Nivin Pauly to play the lead in Dhyan Sreenivasan directorial movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam