പൃഥ്വിയും നിവിനും ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കാം
വരുണ്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്. ഇപ്പോള്‍ ഭാര്യ റോഷ്‌നിയും മകളുമൊത്ത് ജീവിക്കുന്നു. അറ്റ്‌ലാന്റയില്‍ ഉയര്‍ന്ന പൊലീസ് ഓഫിസറാണ് വരുണ്‍.
ക്രിഷ് അമേരിക്കയിലെ ഐടി കമ്പനിയിലെ സിഇഒ ആണ്. ഹൈ സൊറ്റൈയില്‍ കഴിയുന്ന അയാളുടെ ജീവിതവും ചിന്തയുമെല്ലാം അങ്ങനെയാണ്.

രണ്ടിടത്തായി കഴിയുന്ന വരുണും ക്രിഷും റോഷ്‌നിയും ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്ടുമുട്ടുകയാണ്. അറ്റ്‌ലാന്‍ഡയില്‍ നടക്കുന്ന സീരിയില്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിനു പിന്നാലാണ് വരുണ്‍. ആ അന്വേഷണത്തിനിടെയാണ് അയാള്‍ ക്രിഷുമായി ബന്ധപ്പെടേണ്ടി വരുന്നത്. ഈ സമാഗമം ആദ്യമായിട്ടായിരുന്നു, മലയാള സിനിമയിലും.
അതെ പൃഥ്വിരാജും നിവിന്‍പോളിയും ആദ്യമായി ഒന്നിക്കുന്ന ശ്യാമപ്രസാദിന്റെ ഇവിടെ അമേരിക്കയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.
പൃഥ്വിരാജ് ഇതുവരെ ഇന്ത്യന്‍പൊലീസിനെ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. ഇതാ ആദ്യമായി അമേരിക്കന്‍ പൊലീസ് ആയി വേഷമിടുന്നു. നിവിന്‍പോളി ബാംഗ്ലൂര്‍ഡെയ്‌സിനു ശേഷം ഐടി ലോകത്തേക്കും. ആംഗ്രി ബേബീസിനു ശേഷം ഭാവന നായികയായി അഭിനയിക്കുന്ന ചിത്രമാണിത്.
നിവിന്‍പോളിയും പൃഥ്വിയും ഇതിനു മുന്‍പും ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒന്നിച്ചഭിനയിക്കുന്നത്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം വിദേശികളാണ്. മലയാളിയായ കൃഷ്ണന്‍ സേതുമാധവന്‍ ആണ് നിര്‍മാതാവ്. ശ്യാംപ്രസാദ് ആദ്യമായി ഒരുക്കുന്ന ക്രൈം സ്റ്റോറിയാണിത്. ഇതുവരെ അദ്ദേഹം ചെയ്ത ചിത്രത്തില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ടൊരു ട്രീറ്റ്‌മെന്റാണ് ഇവിടേക്കു വേണ്ടി സ്വീകരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് ചെയ്യും.


Click it and Unblock the Notifications