»   » അടുത്ത സൂപ്പര്‍ സ്റ്റാര്‍ കാളിദാസ് ജയറാം? അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും വിടാതെ പിന്നാലെയുണ്ട്

അടുത്ത സൂപ്പര്‍ സ്റ്റാര്‍ കാളിദാസ് ജയറാം? അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും വിടാതെ പിന്നാലെയുണ്ട്

Posted By: Teresa John
Subscribe to Filmibeat Malayalam

കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നങ്കിലും റിലീസിന് മറ്റ് തടങ്ങള്‍ വരികയായിരുന്നു. കാളിദാസ് തമിഴില്‍ അഭിനയിച്ച സിനിമയും പ്രദര്‍ശനത്തിനെത്താന്‍ കഴിയാതെ മുടങ്ങി പോയിരുന്നു.

ദുല്‍ഖറിന്റെ സൗഹൃദം ഇതാണ്! സൗബിന്റെ പറവയിലെ വേഷം ചോദിച്ച് വാങ്ങിയത്, എന്നിട്ട് സംഭവിച്ചതോ...

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് പൂമരത്തിന് ശേഷം കാളിദാസ് അഭിനയിക്കാന്‍ പോവുന്നത്. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും സിനിമ നിര്‍മ്മിക്കാന്‍ പോവുന്നത് നിവിന്‍ പോളിയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കാളിദാസിന്റെ സിനിമ

കാളിദാസിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ സിനിമ അടുത്ത് തന്നെ തിയറ്ററുകളിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് നീട്ടി വെച്ചിരിക്കുകയാണ്.

അല്‍ഫോണ്‍സ് പുത്രന്റെ സിനിമ

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാളിദാസ് നായകനാവുന്നു എന്ന് വാര്‍ത്ത മുമ്പ് വന്നിരുന്നു. എന്നാല്‍ പേരിടാത്ത ചിത്രം നിര്‍മ്മിക്കുന്നത് ആരാണെന്നുള്ള കാര്യം പുറത്ത് വന്നിരിക്കുകയാണ്.

നിവിന്‍ നിര്‍മ്മിക്കുന്നു

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത സിനിമ നിവിന്‍ പോളി നിര്‍മ്മിക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. പോളി ജൂനിയര്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ നിവിന്‍ സിനിമ നിര്‍മ്മിക്കുന്നു എന്ന കാര്യം അല്‍ഫോണ്‍സ് പുത്രന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.

തമിഴിലും മലയാളത്തിലും

കാളിദാസ് അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമ മലയാളത്തിലും തമിഴിലുമായിട്ടാണ് നിര്‍മ്മിക്കാന്‍ പോവുന്നതെന്നാണ് പറയുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ കന്നിചിത്രമായ നേരം രണ്ട് ഭാഷകളിലുമായിട്ടായിരുന്നു നിര്‍മ്മിച്ചിരുന്നത്.

പൂമരം


എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയാണ് പൂമരം. ചിത്രത്തില്‍ നിന്നും രണ്ട് പാട്ടുകള്‍ പുറത്ത് വന്നിരുന്നെങ്കിലും റിലീസ് നീണ്ടു പോവുകയായിരുന്നു. 2016 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാളിദാസ് സൂപ്പര്‍ താരമാവും

ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാളിദാസ് നായകനായി അഭിനയിച്ച സിനിമ പുറത്ത് വന്നിട്ടില്ല. എങ്കിലും പ്രേക്ഷകരും സിനിമാ ലോകവും വലിയ പ്രതീക്ഷയോടെയാണ് താരപുത്രന്റെ വരവ് കാത്തിരിക്കുന്നത്.

സ്വപ്‌നം പൂര്‍ത്തിയാക്കി കാളിദാസ്

കഴിഞ്ഞ ദിവസങ്ങൡ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ കാളിദാസിന്റെ ഒരു വീഡിയോ ഉണ്ടായിരുന്നു. ജര്‍മ്മനിയില്‍ നിന്നും 200 കിലോ മീറ്റര്‍ സ്പീഡില്‍ കാളിദാസ് കാറോടിക്കുന്ന വീഡിയോയായിരുന്നു പുറത്ത്് വന്നത്. ആരും ഇത് പരീക്ഷിക്കരുതെന്നും തന്റെ വലിയൊരു സ്വപ്‌നമായിരുന്നു അതെന്നും കാളിദാസ് പറഞ്ഞിരുന്നു.

English summary
Nivin Pauly To Produce Kalidas Jayaram-Alphonse Puthren Project?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X