നിവിന്‍ പോളിയും സിനിമാ നിര്‍മാതാവാകുന്നു
സിനിമാ നടന്മാരും സംവിധായകരുമൊക്കെ നിര്‍മാണ മേഖലയിലും പരീക്ഷണം നടത്തുന്ന കാലമാണിത്. നിര്‍മാണത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നോ ജനപ്രിയനെന്നോ യുവതാരമെന്നോ ഒന്നുമില്ല. ആര്‍ക്കും നിര്‍മിക്കാം. 'ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലും നിര്‍മാതാവായി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഇനി നിര്‍മാതാവിന്റെ കുപ്പായമണിയുന്നത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ നേടിയ യുവ നടന്‍ നിവിന്‍ പോളിയാണ്. അതെ യങ് സ്റ്റാര്‍ നിവിന്‍ പോളിയും നിര്‍മാതാവാകുന്നു.

ഈ വര്‍ഷം അഭിനയിച്ച് എല്ലാ സിനിമകളും ഹിറ്റാക്കിയ ഒരേ ഒരു മലയാളി നടന്‍ നിവിന്‍ പോളി മാത്രമാണ്. അതിന് നാന്ദി കുറിച്ചത് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത '1983' എന്ന ചിത്രമാണ്. നിര്‍മാണത്തിന് നിവിന്‍ തുടക്കം കുറിക്കുന്നതും തന്റെ ഭാഗ്യ സംവിധായകന് ഒപ്പം തന്നെ.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അടുത്ത ത്രില്ലര്‍ ചിത്രമാണ് നിവിന്‍ നിര്‍മിക്കുന്നത്. ഷൈന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ആക്ഷന്‍ ഹീറോ ബിജു' എന്നാണ് സിനിമയുടെ പേര്. നിവിനുമായി ചിത്രത്തിന്റെ ചര്‍ച്ച നടന്നെന്നും സംവിധായകന്‍ അറിയിച്ചു. വൈകാതെ നിവിന്‍ എന്ന നിര്‍മാതാവിനെയും ആക്ഷന്‍ ഹീറോയെയും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications











