മാസ് ലുക്കില്‍ നിവിന്‍ പോളിയുടെ തുറമുഖം പോസ്റ്റര്‍! തരംഗമായി സെക്കന്റ് ലുക്ക്
നിവിന്‍ പോളി-രാജീവ് രവി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തുറമുഖം. കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 1962വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് സിനിമയുടെ പ്രധാന പ്രമേയം. നിവിന്‍ പോളിയുടെ മാസ് ലുക്കുമായി തുറമുഖത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

രാജീവ് രവി ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂത്തോന് പിന്നാലെ നിവിന്റെ കരിയറിലെ മറ്റൊരു മികച്ചൊരു കഥാപാത്രമായിരിക്കും തുറമുഖത്തിലേതെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
മൂത്തോന് പിന്നാലെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമായിട്ടാണ് നിവിന്‍ പോളി ഇത്തവണയും എത്തുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 1950കളുടെ പശ്ചാത്തലത്തിലാണ് തുറമുഖം ഒരുങ്ങുന്നത്.
നിവിന്‍ പോളിയുടെ മുന്‍ ചിത്രമായ മൂത്തോന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവി ആയിരുന്നു. നിവിനെ നായകനാക്കി ആദ്യമായാണ് സംവിധായകന്റെ സിനിമ വരുന്നത്. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടമാണ് രാജീവ് രവിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. കമ്മട്ടിപ്പാടം പ്രമേയപരമായും താരങ്ങളുടെ പ്രകടനംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയാണ് രാജീവ് രവിയുടെ മറ്റു ചിത്രങ്ങള്‍.
കഴിഞ്ഞ വര്‍ഷം മിഖായേല്‍, ലവ് ആക്ഷന്‍ ഡ്രാമ, മൂത്തോന്‍ തുടങ്ങിയ സിനിമകളാണ് നിവിന്‍ പോളിയുടെതായി പുറത്തിറങ്ങിയത്. ഇതില്‍ ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയം നേടിയിരുന്നു. തുറമുഖത്തിന് പുറമെ പടവെട്ടും നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ്.


Click it and Unblock the Notifications











