കൊച്ചുണ്ണിക്കും മിഖായേലിനും പിന്നാലെ തുറമുഖവുമായി നിവിന്‍! രാജീവ് രവി ചിത്രത്തിലെ നായികയെ കാണൂ

By Midhun Raj

Recommended Video

കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവി | filmibeat Malayalam

അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് രാജീവ് രവി. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ഈ രണ്ടു സിനിമകള്‍ക്കു പുറമെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നൊരു സിനിമയും രാജീവ് രവിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ രാജീവ് രവി പുതുമയുളള പ്രമേയങ്ങള്‍ പറഞ്ഞുകൊണ്ട് സിനിമ ഒരുക്കിയതിലൂടെയാണ് സംവിധായകനായും തിളങ്ങിയിരുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷമുളള രാജീവ് രവിയുടെ പുതിയ മലയാള ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ നിവിന്‍ പോളി നായകനാവുന്ന ചിത്രത്തെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്.

നിവിന്‍ പോളിയും രാജീവ് രവിയും

നിവിന്‍ പോളിയും രാജീവ് രവിയും

കായംകുളം കൊച്ചുണ്ണി,മിഖായേല്‍ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം നിവിന്‍ പോളി നായകനാവുന്ന ചിത്രങ്ങളിലൊന്ന് രാജീവ് രവിക്കൊപ്പമാണ്. ഇതിനു മുന്‍പ് മൂത്തോന്‍ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. മൂത്തോന്റെ ഛായാഗ്രഹണം രാജീവ് രവിയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. രാജീവ് രവിയുടെ ഭാര്യ ഗീതു മോഹന്‍ദാസ് സിനിമ സംവിധാനം ചെയ്തു. മൂത്തോന്‍ പോലെ വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് നിവിനെ നായകനാക്കി രാജീവ് രവി പുതിയ സിനിമയൊരുക്കുന്നത്.

തുറമുഖം

തുറമുഖം

നിവിന്‍ പോളി-രാജീവ് രവി ചിത്രത്തിന് തുറമുഖം എന്നാണ് പേരിട്ടിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു തുറമുഖവും അവിടെയുളള തീരദേശ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുമാണ് സിനിമ എടുക്കുന്നതെന്നാണ് അറിയുന്നത്. 1950കളില്‍ കൊച്ചിന്‍ ഹാര്‍ബറില്‍ നടന്ന
സംഭവത്തെ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നതെന്നും അറിയുന്നു. തുറമുഖത്തില്‍ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാകും നിവിന്‍ അവതരിപ്പിക്കുകയെന്നും അറിയുന്നു,

നായികയായി നിമിഷ

നായികയായി നിമിഷ

നിമിഷ സജയന്‍ ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയാകും എന്നാണറിയുന്നത്. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ. തുടര്‍ന്ന് ഈട,ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ പ്രകടനം നടത്താന്‍ നടിക്ക് സാധിച്ചിരുന്നു. നിവിനൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാകും നിമിഷ അവതരിപ്പിക്കുക

നിരവധി പുതുമുഖങ്ങളും

നിരവധി പുതുമുഖങ്ങളും

തുറമുഖം പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ് നിവിന്‍ പോളിയ്ക്കൊപ്പം രാജീവ് രവി മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത നാടക നടന്‍ എന്‍ എന്‍ പിള്ളയുടെ ജീവിത കഥ ആസ്പദമാക്കിയായിരുന്നു ആ ചിത്രം. എന്നാല്‍ അതേക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ തുറമുഖം എന്ന ചിത്രവുമായി മുന്നോട്ടുപോവുകയാണ് സംവിധായകനെന്നും അറിയുന്നു. അടുത്തിടെ ചിത്രത്തിലേക്ക് വിവിധ പ്രായത്തിലുളള പുതുമുഖങ്ങളെ തേടി കാസ്റ്റിംഗ് കോളും വന്നിരുന്നു.

ഷൂട്ടിംഗ് ഉടന്‍

ഷൂട്ടിംഗ് ഉടന്‍

ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ സാങ്കേതി പ്രവര്‍ത്തകരെക്കുറിച്ചോ ഉളള വിവരം പുറത്തുവന്നിട്ടില്ല. ഗോപന്‍ ചിദംബരമാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതുന്നത് എന്നറിയുന്നു. അമല്‍നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തിന്റെ എഴുത്തില്‍ പങ്കാളിയായിരുന്നു ഗോപന്‍ ചിദംബരം. നിവിന്‍ പോളി-രാജീവ് രവി ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X