ഫഹദ് കഴിഞ്ഞു, ദുല്‍ഖര്‍ കഴിഞ്ഞു, ഇനി നിവിന്‍ പോളി; രാജീവ് രവി വീണ്ടും കൊച്ചിയില്‍!!
കൊച്ചിയുടെ ചരിത്രവും വര്‍ത്തമാന കാലവും ഇത്രയേറെ സിനിമയില്‍ കൊണ്ടുവന്ന സംവിധായകനുണ്ടാവില്ല. ഫഹദ് ഫാസിലിനെ നായകനാക്ക രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രം മലയാള സിനിമയില്‍ ഒരു വിപ്ലവമായിരുന്നു. കൊച്ചി പശ്ചാത്തലമാക്കിയാണ് രാജീവ് രവി അന്നയും റസൂലും ഒരുക്കിയത്.
അതിന് ശേഷം കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി കമ്മട്ടിപാടം എന്ന ചിത്രമൊരുക്കി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്ക ഒരുക്കിയ കമ്മട്ടിപ്പാടവും വന്‍ വിജയമായിരുന്നു. വീണ്ടു രാജീവ് രവി കൊച്ചി പശ്ചാത്തലമാക്കി മറ്റൊരു ചിത്രവുമായി എത്തുകയാണ്. ഇത്തവണ നിവിന്‍ പോളിയാണ് നായകന്‍.

1950 കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം. നിവിന്‍ പോളിയ്‌ക്കൊപ്പം കൈ കോര്‍ക്കുന്ന ചിത്രത്തിന് തുറമുഖം എന്ന് പേരിട്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
തുറമുഖം എന്ന ഈ ചിത്രം പ്രഖ്യാപിയ്ക്കുന്നതിന് മുന്‍പ് നിവിന്‍ പോളിയ്‌ക്കൊപ്പം രാജീവ് രവി മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത നാടക നടന്‍ എന്‍ എന്‍ പിള്ളയുടെ ജീവിത കഥ ആസ്പദമാക്കിയായിരുന്നു ആ ചിത്രം. അതിനിടയിലാണ് ഈ ചിത്രം പ്രഖ്യാപിച്ചത്.


Click it and Unblock the Notifications