»   » മികച്ച നടനുള്ള സിമ അവാര്‍ഡ് നിവിന്‍ പോളിയ്ക്ക് നല്‍കിയത് മോഹന്‍ലാല്‍; കാണൂ

മികച്ച നടനുള്ള സിമ അവാര്‍ഡ് നിവിന്‍ പോളിയ്ക്ക് നല്‍കിയത് മോഹന്‍ലാല്‍; കാണൂ

Posted By:
Subscribe to Filmibeat Malayalam

2015 സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡില്‍ (സിമ) മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലില്‍ നിന്നും നിവിന്‍ പോളി ഏറ്റുവാങ്ങി. ദുബായില്‍ വച്ചു നടന്ന ചടങ്ങില്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോ ക്ലിപ്‌സ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വയറലാകുകയാണ്.

മോഹന്‍ലാലിന്റെ കാല് തൊട്ട് വന്ദിച്ചുകൊണ്ടാണ് നിവിന്‍ സ്‌റ്റേജിലേക്ക് കയറിയത്. ചെറുപ്പം മുതലേ മോഹന്‍ലാലിന്റെ സിനിമകള്‍ കാണുന്ന തനിയ്ക്ക് ഒരിക്കലും അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. ഇന്ന് ഈ അവാര്‍ഡ് അദ്ദേഹത്തില്‍ നിന്നും ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണെന്ന് നിവിന്‍ പറഞ്ഞു.

siima

1983 എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന്‍ പോളി മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. ചിത്രത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ കഷ്ടപാടാണ് സിനിമയ്ക്ക് ഇതുവരെ ലഭിച്ച അംഗീകാരമെന്നും നിവിന്‍ പറഞ്ഞു.

നിവിനെയും മോഹന്‍ലാലിനെയും പലതരത്തിലുള്ള താരതമ്യത്തിനും എടുത്തിടുന്നതിനിടെയാണ് ഇങ്ങനെ ഒരു അവാര്‍ഡദ് ദാന ചടങ്ങ് നടന്നതെന്നത് ശ്രദ്ധേയമാണ്. ലാലില്‍ നിന്നും നിവിന്‍ അവാര്‍ഡ് സ്വീകരിക്കുന്ന വീഡിയോ കാണൂ...

മികച്ച നടനുള്ള സൈമ അവാര്‍ഡ് നിവിന്‍ പോളി ലാലേട്ടനില്‍ നിന്ന് വാങ്ങുന്നു .... :)

Posted by Skylark Pictures Entertainment on Sunday, August 9, 2015
English summary
Nivin Pauly received SIIMA best actor award from Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam