കൊച്ചുണ്ണിക്ക് ശേഷം അടുത്ത വമ്പന്‍ പ്രോജക്ടുമായി നിവിനും റോഷനും! ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് റോഷന്‍ ആന്‍ഡ്രൂസ്. റോഷന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ റോഷന്‍ തുടര്‍ന്നും ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. റോഷന്റെ പുതിയ ചിത്രം കായംകുളം കൊച്ചുണ്ണി തിയ്യേറ്ററുകളില്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു കായംകുളം കൊച്ചുണ്ണി. റിലീസ് ചെയ്ത ആദ്യ ദിനംമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നെല്ലാം ലഭിച്ചിരുന്നത്. കൊച്ചുണ്ണിയുടെ വിജയത്തിനിടെ റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ ചിത്രത്തിലും നിവിന്‍ തന്നെയായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

കൊച്ചുണ്ണിയുടെ വിജയം

കൊച്ചുണ്ണിയുടെ വിജയം

മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് കൊച്ചുണ്ണി മുന്നേറികൊണ്ടിരിക്കുന്നത്.ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമായിരുന്നു കൊച്ചുണ്ണി ഉണ്ടാക്കിയിരുന്നത്. ചരിത്ര പശ്ചാത്തലത്തിലുളള സിനിമ മികവുറ്റ രീതിയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലായിരുന്നു കൊച്ചുണ്ണി ഒരുക്കിയിരിക്കുന്നത്. 350 ഓളം സ്‌ക്രീനുകളിലായി വമ്പന്‍ റിലീസിയാട്ടായിരുന്നു ചിത്രം എത്തിയിരുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ കൂട്ടുകെട്ട്

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ കൂട്ടുകെട്ട്

നിവിന്റെ പ്രകടനത്തിനൊപ്പം റോഷന്‍ ആന്‍ഡ്രൂസിന്റെ മേക്കിങ്ങുമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. ഇതുവരെയിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു മേക്കിങ് ശൈലിയായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സ്വീകരിച്ചിരുന്നത്. കൊച്ചുണ്ണിയുടെ കഥ പറഞ്ഞ് സിനിമകളും സീരിയലുകളും മുന്‍പ് വന്നെങ്കിലും പുതിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തിയ സിനിമയെന്ന നിലയിലായിരുന്നു റോഷന്റെ സിനിമ ശ്രദ്ധിക്കപ്പെട്ടത്.

പുതിയ സിനിമ

പുതിയ സിനിമ

കായംകുളം കൊച്ചുണ്ണിക്ക് ശേഷമുളള റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമ ഏതെന്ന് എല്ലാവരും ആകാംക്ഷയോടെ തേടുന്നൊരു കാര്യമാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഒരു വമ്പന്‍ പ്രോജക്ടുമായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസ് എത്തുന്നതെന്നാണ് അറിയുന്നത്. ഡിയാഗോ ഗാര്‍സിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വലിയ കാന്‍വാസിലായിരിക്കും റോഷന്‍ ഒരുക്കുക.

ബിഗ് ബഡ്ജറ്റ് സിനിമ

ബിഗ് ബഡ്ജറ്റ് സിനിമ

നിവിന്‍ പോളി തന്നെയായിരിക്കും ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത് എന്നാണറിയുന്നത്. ഡിയാഗോ ഗാര്‍സിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മല്‍സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നതെന്നാണ് അറിയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ അധീനതയിലുളള പവിഴ ദ്വീപാണ് ഡിയാഗോ ഗാസിയ. റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍ നടന്നൊരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയുളള ചിത്രമാണെന്നും ഇത് തന്റെയും നിവിന്റെയും സ്വപ്‌ന പദ്ധതിയാണെന്നും റോഷന്‍ പറഞ്ഞു.

തയ്യാറെടുപ്പുകള്‍

തയ്യാറെടുപ്പുകള്‍

വിദേശത്തുനിന്നുളള അണിയറ പ്രവര്‍ത്തകരായിരിക്കും ഇതില്‍ പങ്കെടുക്കുകായെന്നും റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു. ചിത്രത്തിന്റെ ആദ്യ ഘട്ട ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. തിരക്കഥ പൂര്‍ത്തിയായ ശേഷം സിനിമയുടെ ചിത്രീകരണ തിയ്യതി തീരുമാനിക്കും. തങ്ങളുടെ വരുംതലമുറയ്ക്ക് അഭിമാനിക്കാന്‍ പറ്റുന്നവിധം ഒരു ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X