»   » ആക്ഷന്‍ ഹീറോ ബിജു പാക്കപ്പായി; ചിത്രത്തെ സംബന്ധിച്ച അഞ്ച് കാര്യങ്ങള്‍

ആക്ഷന്‍ ഹീറോ ബിജു പാക്കപ്പായി; ചിത്രത്തെ സംബന്ധിച്ച അഞ്ച് കാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. നായകന്‍, നയിക, സംവിധായകന്‍ എന്ന കാര്യങ്ങളൊഴിച്ചാല്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുള്‍പ്പടെ എല്ലാം സസ്‌പെന്‍സാണ്.

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഏറെയാണ്. ചിത്രത്തെ സംബന്ധിച്ച അഞ്ച് കാര്യങ്ങള്‍ ഇനി പറയുന്നു.


ആക്ഷന്‍ ഹീറോ ബിജു പാക്കപ്പായി; ചിത്രത്തെ സംബന്ധിച്ച അഞ്ച് കാര്യങ്ങള്‍

1983 എന്ന വിജയ ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. തന്റെ ആദ്യ ചിത്രത്തിലെ നായകനെ തന്നെ രണ്ടാമത്തെ ചിത്രത്തിന് വേണ്ടിയും പരിഗണിച്ചിരിയ്ക്കുന്നു. 1983 എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് മലയാള സിനിമയിക്ക് നല്‍കിയ വിശ്വാസമാണ് ഏറ്റവും വലുത്.


ആക്ഷന്‍ ഹീറോ ബിജു പാക്കപ്പായി; ചിത്രത്തെ സംബന്ധിച്ച അഞ്ച് കാര്യങ്ങള്‍

നിവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. പ്രേമത്തിന് ശേഷം നിവിന്‍ പോളിയ്ക്ക് കേരളത്തില്‍ വലിയൊരു ആരാധകരുടെ കൂട്ടം ഉണ്ടായിട്ടുണ്ട്. പ്രേമത്തിന് ശേഷം നിവിന്‍ അഭിനയിക്കുന്ന ചിത്രമെന്നതാണ് രണ്ടാമത്തെ പ്രത്യേകത


ആക്ഷന്‍ ഹീറോ ബിജു പാക്കപ്പായി; ചിത്രത്തെ സംബന്ധിച്ച അഞ്ച് കാര്യങ്ങള്‍

സിനിമ ഇന്റസ്ട്രിയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും നിര്‍മാണത്തിലും ഒരു കൈ നോക്കുമ്പോള്‍ നിവിനും ഒരു പരീക്ഷണം നടത്തുകയാണ്. ആക്ഷന്‍ ഹീറോ ബിജു വിജയിച്ചാല്‍ നായകന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും നിവിന്‍ പോളിയ്ക്ക് ഇരട്ടിമധുരം നല്‍കും


ആക്ഷന്‍ ഹീറോ ബിജു പാക്കപ്പായി; ചിത്രത്തെ സംബന്ധിച്ച അഞ്ച് കാര്യങ്ങള്‍

മുന്‍കോപക്കാരനായ പ്രകാശില്‍ തുടങ്ങിയ നിവിന്‍ തട്ടത്തിന്‍ മറയത്ത് മുതല്‍ പ്രേമം വരെ ഒരു റൊമാന്റിക് ഹീറോ ഇമേജ് ക്രിയേറ്റ് ചെയ്തിരിയ്ക്കുകയാണ്. അതില്‍ നിന്ന് വ്യത്യസ്തമായി നിവിന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് ബിജുവിന്റൈ മറ്റൊരു പ്രതീക്ഷ


ആക്ഷന്‍ ഹീറോ ബിജു പാക്കപ്പായി; ചിത്രത്തെ സംബന്ധിച്ച അഞ്ച് കാര്യങ്ങള്‍

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ അനു ഇമ്മാനുവല്‍ നിവിന്റെ നായികയായി എത്തുന്നു എന്നതാണ് അഞ്ചാമത്തെ കാര്യം. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളായ അനു സ്വപ്‌ന സഞ്ചാരിയ്ക്ക് ശേഷം പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു


English summary
Nivin Pauly's Action Hero Biju pack up

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam