»   » വിക്രമിന്റെ ക്രൂവിനെ അത്ഭുതപ്പെടുത്തി നിവിന്‍ പോളി; എന്തുണ്ടായി?

വിക്രമിന്റെ ക്രൂവിനെ അത്ഭുതപ്പെടുത്തി നിവിന്‍ പോളി; എന്തുണ്ടായി?

Posted By: Rohini
Subscribe to Filmibeat Malayalam

ചെന്നൈ പ്രളയ ദുരിതത്തെ ആസ്പദമാക്കി നടന്‍ ചിയാന്‍ വിക്രം ദ സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബം ഇറക്കുന്ന കാര്യവും, അതില്‍ മലയാളത്തെ പ്രതിനിധീകരിച്ച് നിവിന്‍ പോളി അഭിനയിക്കുന്നു എന്നുമൊക്കെ നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നതാണ്.

also read: വിക്രം സംവിധാനം; സൂര്യ, പ്രഭാസ്, പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍ പോളിയും

ആല്‍ബത്തിന്റെ ഷൂട്ടിങ് ആരംഭിയിക്കുകയും നിവിന്‍ അതിന്റെ ഭാഗമാകുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ വിക്രമിന്റെ ക്രൂവിനെ മൊത്തം നിവിന്‍ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ഈ ഷൂട്ടിങിന്റെ ഭാഗമായി നടന്നു. എന്താണത്?

വിക്രമിന്റെ ക്രൂവിനെ അത്ഭുതപ്പെടുത്തി നിവിന്‍ പോളി; എന്തുണ്ടായി?

ആല്‍ബത്തിന്റെ ഷൂട്ടിങിനായി ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ നിവിന്‍ ഒരു ചായ കുടിക്കണണെന്ന്, തന്നെ വിളിച്ചുകൊണ്ട് പോകാന്‍ വന്ന ടീമിനോട് ആവശ്യപ്പെട്ടു. ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നില്‍ കാര്‍ നിര്‍ത്തി ചായ വാങ്ങിക്കൊടുക്കാമെന്ന് അവരും വിചാരിച്ചു.

വിക്രമിന്റെ ക്രൂവിനെ അത്ഭുതപ്പെടുത്തി നിവിന്‍ പോളി; എന്തുണ്ടായി?

എന്നാല്‍ വരുന്ന വഴിയില്‍ നിവിന്‍ അവരെയൊക്കെ അത്ഭുതപ്പെടുത്തി, വഴിയരികിലെ ഒരു ചായക്കടയില്‍ കയറി ചായകുടിച്ചു.

വിക്രമിന്റെ ക്രൂവിനെ അത്ഭുതപ്പെടുത്തി നിവിന്‍ പോളി; എന്തുണ്ടായി?

തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിരുന്നതിനാല്‍ നിവിന്‍ പോളിയെ ആരും തിരിച്ചറിഞ്ഞില്ല. നിവിന്റെ ഈ സമീപനത്തില്‍ ടീം അംഗങ്ങളെല്ലാം അത്ഭുതപ്പെട്ടു എന്നാണ് അറിയുന്നത്.

വിക്രമിന്റെ ക്രൂവിനെ അത്ഭുതപ്പെടുത്തി നിവിന്‍ പോളി; എന്തുണ്ടായി?

വിക്രമിന്റെ വലിയൊരു ആരാധകനാണ് താനെന്നും അതുകൊണ്ടാണ് ഈ ആല്‍ബത്തില്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതെന്നും നിവിന്‍ പോളി പറഞ്ഞു. (ഫോട്ടോ വിക്രമിന്റെ ട്വിറ്റര്‍ ഫാന്‍ പേജില്‍ നിന്ന്)

വിക്രമിന്റെ ക്രൂവിനെ അത്ഭുതപ്പെടുത്തി നിവിന്‍ പോളി; എന്തുണ്ടായി?

കടല്‍തീരത്തുകൂടി ജീപ്പ് ഓടിയ്ക്കുന്ന രംഗമാണ് നിവിന്‍ പോളിയെ വച്ച് ചിത്രീകരിച്ചത്. ഒരു ദിവസം മാത്രമായിരുന്നു നിവിന് ഷൂട്ട് ഉണ്ടായിരുന്നത്. (ഫോട്ടോ വിക്രമിന്റെ ട്വിറ്റര്‍ ഫാന്‍ പേജില്‍ നിന്ന്)

വിക്രമിന്റെ ക്രൂവിനെ അത്ഭുതപ്പെടുത്തി നിവിന്‍ പോളി; എന്തുണ്ടായി?

ചിത്രീകരണത്തിന് ശേഷം നിവിന്‍, തമിഴ്‌നാട്ടില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന പ്രേമം സിനിമ ചെന്നൈയിലെ തിയേറ്ററിലെത്തി പ്രേക്ഷകര്‍ക്കൊപ്പം കണ്ടു. സിനിമയുടെ 222 ആം പ്രദര്‍ശനം കൂടെയായിരുന്നു

English summary
Heartthrob Nivin Pauly had a good time in Chennai for the last couple of days. The Premam actor was here to shoot for Vikram's Spirit Of Chennai video, but having come here, he decided to do some other cool stuff, too. Like have tea at a road side tea shop, and watch the 222th day's show of Premam at a city theatre.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam