»   » വെള്ളിത്തിര നമുക്ക് എല്ലാവര്‍ക്കുമുള്ളതാണ്! അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരവുമായി നിവിന്‍!

വെള്ളിത്തിര നമുക്ക് എല്ലാവര്‍ക്കുമുള്ളതാണ്! അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരവുമായി നിവിന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരു സിനിമയില്‍ അഭിനയിക്കുന്നതായി സ്വപ്‌നം കണ്ട് നടക്കുന്ന നിരവധി കലകാരന്മാരാണ് നമ്മുടെ ചുറ്റുമുള്ളത്. പലപ്പോഴും അവസരങ്ങള്‍ അവരുടെ മുന്നില്‍ ഉണ്ടായിട്ടും അറിയപ്പെടാതെ പോവുന്നതാണ് പതിവ്. അതിനിടെ തന്റെ പുതിയ സിനിമയിലേക്ക് അഭിനയിക്കാന്‍ പതിനേഴ് വയസിനും ഇരുപത്തി രണ്ട് വയസമുള്ള ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ വേണമെന്ന ആവശ്യവുമായി നടന്‍ നിവിന്‍ പോളി രംഗത്തെത്തിയിരിക്കുകയാണ്.

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു! കണ്ടുപിടിച്ചത് സോഷ്യല്‍ മീഡിയ

ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ വീഡിയയോയിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്. ' ഞാനും നിങ്ങളിലൊരാളാണ്. സ്വപ്‌നങ്ങളുള്ള അത് സത്യമാവാന്‍ എപ്പോഴും ശ്രമിക്കുന്ന ഒരാള്‍. ഈ വലിയ ലോകത്ത് എന്റെ ശബ്ദം നിങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിന് കാരണം സിനിമ തന്നെയാണ്. ഇന്ന് ആഗസ്റ്റ് പതിനേഴ്. നമ്മള്‍ മലയാളികള്‍ക്ക് ഒരു പുതിയ വര്‍ഷം തുടങ്ങുകയാണ്.

ഞാന്‍ ഇഷ്ടപ്പെടുന്നവരുടെ ഒരു കൊച്ചു സിനിമയില്‍ അതില്‍ അഭിനയിക്കേണ്ടത് നിങ്ങളാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അറിയാവുന്നവരാണ്. നന്നായി പെര്‍ഫോമന്‍സ് ചെയ്യുന്ന പതിനേഴ് വയസിനും ഇരുപത്തി രണ്ട് വയസിനും ഇടയിലുള്ള ഒരു കൂട്ടുകാരനെയോ കൂട്ടുകാരിയെയോ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അവരുടെ പെര്‍ഫോമന്‍സ് വീഡിയോ നിങ്ങളുടെ ഫോണില്‍ ഷൂട്ട് ചെയ്ത് ഈ നമ്പറിലേക്ക് അയച്ചു തരിക. 9946258887. വെള്ളിത്തിര നമുക്ക് എല്ലാവര്‍ക്കും ഉള്ളതാണെന്നും പറഞ്ഞാണ് നിവിന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് സിനിമയ്ക്കും ബംഗ്ലൂരുമായി ബന്ധം! കാരണം ഇതാണ്!!!

നിവിന്‍ പറഞ്ഞിരിക്കുന്നത് ഏത് സിനിമയെ കുറിച്ചുള്ളതാണെന്നുള്ള കാര്്യം ഇനിയും വ്യക്തമായിട്ടില്ല. നിലവില്‍ തമിഴിലും മലയാളിത്തിലുമായി നിരവധി സിനിമകളുടെ തിരക്കുകളിലാണ് നിവിനുള്ളത്. കായംകുളം കൊച്ചുണ്ണി, ഹേയ് ജൂഡ് എന്ന തമിഴ് സിനിമയിലുമാണ് നിവിന്‍ അഭിനയിച്ചു കൊണ്ടിരി്ക്കുന്നത്.

English summary
Nivin Pauly's facebook post! about casting call for new film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam