»   » യൂത്തന്മാര്‍ വന്നാല്‍ മമ്മൂക്കയുടെ മാര്‍ക്കറ്റ് ഇടിയുമോ? നിവിൻ തകര്‍ത്തത് മമ്മൂട്ടിയുടെ ട്രെന്‍ഡിംഗ്

യൂത്തന്മാര്‍ വന്നാല്‍ മമ്മൂക്കയുടെ മാര്‍ക്കറ്റ് ഇടിയുമോ? നിവിൻ തകര്‍ത്തത് മമ്മൂട്ടിയുടെ ട്രെന്‍ഡിംഗ്

Posted By:
Subscribe to Filmibeat Malayalam
തരംഗം സൃഷ്ടിച്ച് നിവിന്റെ റിച്ചി ട്രെയിലര്‍ | filmibeat Malayalam

2017 മലയാള സിനിമയ്ക്ക് ഹിറ്റ് സിനിമകളുടെ കാലമാണ്. മത്സരിച്ചാണ് പല സിനിമകളും തിയറ്ററുകളിലേക്കെത്തുന്നത്. ഓണത്തിനെത്തിയ മെഗാസ്റ്റാറിന്റെ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ അതിന് മറുപടിയുമായിട്ടായിരിക്കും മാസ്റ്റര്‍പീസ് ക്രിസ്തുമസിനെത്തുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡ് നിവിന്‍ പോളി മറികടന്നിരിക്കുകയാണ്.

ആസിഫ് അലി ചോദിക്കുന്ന പ്രതിഫലം എന്ത് കൊണ്ട് റിമ കല്ലിങ്കലിന് കിട്ടുന്നില്ല! കാരണം വെളിപ്പെടുത്തി റിമ

അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന മാസ്റ്റര്‍പീസില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. യൂട്യൂബില്‍ നിന്നും ടീസറിന് മികച്ച പ്രതികരണമായിരുന്നു കിട്ടിയത്. എന്നാല്‍ പിന്നാലെ തന്നെ നിവിന്‍ പോളിയുടെ തമിഴ് സിനിമയായ റിച്ചിയുടെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം മാസ്റ്റര്‍പീസിനെ പിന്നിലാക്കിയിരിക്കുകയാണ്.

മമ്മൂക്കയുടെ ടീസര്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. റിലീസ് ചെയ്ത മിനുറ്റുകള്‍ക്കുള്ളില്‍ ടീസര്‍ യൂട്യൂബിലൂടെ ഹിറ്റായി മാറിയിരുന്നെങ്കിലും ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം നേടി നിവിന്‍ പോളിയുടെ റിച്ചി എത്തിയിരിക്കുകയാണ്.

റിച്ചിയുടെ ട്രെയിലര്‍

മാസ്റ്റര്‍പീസിന്റെ ടീസര്‍ വന്നതിന് പിന്നാലെ എത്തിയ റിച്ചിയുടെ ടീസര്‍ കേരളത്തില്‍ തരംഗമായിരിക്കുകയാണ്. മമ്മൂക്കയെ കടത്തിവെട്ടിയാണ് റിച്ചിയുടെ ട്രെയിലര്‍ യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടത്.

മൂന്ന് ദിവത്തെ വ്യൂവേഴ്‌സ്

മാസ്റ്റര്‍പീസിന്റെ ടീസര്‍ മൂന്ന് ദിവസം കൊണ്ട് പതിനാറ് ലക്ഷം വ്യൂവേഴ്‌സിനെയാണ് നേടിയിരുന്നതെങ്കില്‍ നിവിന്റെ റിച്ചിയ്ക്ക് ഒരു ദിവസം കൊണ്ട് പതിനെട്ട് ലക്ഷം കാഴ്ചക്കാരെയായിരുന്നു കിട്ടിയത്.

ട്രെന്‍ഡിംഗില്‍ ഒന്നാമത്


നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന തമിഴ് സിനിമ റിച്ചി എങ്കിലും മലയാളത്തില്‍ നിന്നും റിച്ചിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം നേടിയാണ് റിച്ചി മുന്നോട്ട് കുതിക്കുന്നത്.

റിച്ചി


ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ക്രൈം സിനിമയാണ് റിച്ചി. ചിത്രത്തില്‍ നിവിന്‍ പോളി നായകനാവുമ്പോള്‍ നാടരാജന്‍ സുബ്രമണ്യം, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിലീസിനെത്തുന്നു

കന്നഡ സിനിമയായ ഉളിഡവറും കണ്ടാന്തെ എന്ന സിനിമയുട റീമേക്കായി നിര്‍മ്മിക്കുന്ന നിവിന്റെ റിച്ചിയെ വലിയ പ്രതീക്ഷയോടെയാണ് തമിഴ്‌നാട് കാത്തിരിക്കുന്നത്. റിച്ചി ഡിസംബര്‍ 8 ന് തിയറ്ററുകളില്‍ റിലീസിനെത്താന്‍ പോവുകയാണ്.

മാസ്റ്റര്‍പീസ്


രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയാണ് മാസ്റ്റര്‍പീസ്. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമ ക്രിസ്തുമസ് റിലീസായിട്ടാണ് തിയറ്ററുകളിലേക്കെത്തുന്നത്.

English summary
Nivin Pauly’s gangster avatar Richie trailer hit on youtube

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam