»   » നിവിന്‍ പോളി-തൃഷ ഒന്നിക്കുന്ന ഹെ ജൂഡ് വളരെ സിംപിളാണ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

നിവിന്‍ പോളി-തൃഷ ഒന്നിക്കുന്ന ഹെ ജൂഡ് വളരെ സിംപിളാണ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

By: Sanviya
Subscribe to Filmibeat Malayalam


നിവിന്‍ പോളി നായകനാകുന്ന ശ്യാമ പ്രസാദ് മൂവിയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. തമിഴ് നടി തൃഷ ആദ്യമായി ഒന്നിക്കുന്ന മലയാളം ചിത്രം കൂടിയാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു. നിവിന്‍ പോളി തന്നെയാണ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ലളിതമായ ഒരു പോസ്റ്ററാണിത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നിവിന്‍ പോളി-തൃഷ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹെ ജൂഡിന്റ് ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

ഇത് ആദ്യമായി

തെന്നിന്ത്യയിലെ മുന്‍ നിര നടിമാരില്‍ ഒരാളായ തൃഷയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

വ്യത്യസ്തമാണ്

ശ്യാമ പ്രസാദിന്റെ മുമ്പത്തെ ചിത്രങ്ങളേക്കാള്‍ വ്യത്യസതമാണ് ഹെ ജൂഡ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടും.

മൂന്നാമത്തെ ചിത്രം

നിവിന്‍ പോളിയും ശ്യാമപ്രസാദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം.

ലൊക്കേഷന്‍

ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മംഗലാപുരവും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Nivin Pauly's Hey Jude: First Look Poster Is Out!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam