കാഴ്ചയില്‍ മാത്രമല്ല സ്വഭാവത്തിലും കുട്ടി തന്നെ, നിവിന്‍ പോളിയുടെ പുത്തന്‍ മേക്കോവര്‍, വീഡിയോ!
ഇവിടെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് ജൂഡ്. നിവിന്‍ പോളി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നു. നിവിന്‍ പോളി വ്യത്യസ്തമായ ലുക്കില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് 48 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍. നിവിന്‍ പോളി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ജൂഡ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുട്ടിത്തം വിട്ട് മാറാത്ത കഥാപാത്രമാണ് ജൂഡ്. ഈ കഥാപാത്രത്തിന് വേണ്ടി നിവിന്‍ തന്റെ ശരീര ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു.
ശ്യാമപ്രസാദിനൊപ്പം നിവിന്‍ പോളിയുടെ മൂന്നാമത്തെ ചിത്രമാണ് ഹേയ് ജൂഡ്. ഇംഗ്ലീഷ്, ഇവിടെ എന്നിവയായിയിരുന്നു മറ്റ് ചിത്രങ്ങള്‍. ഇവിയില്‍ സഹതാരമായിട്ടായിരുന്നു നിവിന്‍ വേഷമിട്ടത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അനില്‍ അമ്പലക്കര നിര്‍മിക്കുന്ന ചിത്രം ജനുവരി ആദ്യം തിയറ്ററിലെത്തും.


Click it and Unblock the Notifications











