ലാലേട്ടന്റെ ഇത്തിക്കരപക്കി രോമാഞ്ചമുണ്ടാക്കും! കായംകുളം കൊച്ചുണ്ണി ഗംഭീരം, ആദ്യ റിപ്പോർട്ട് പുറത്ത്

ബിഗ് ബജറ്റിലൊരുക്കുന്ന നിരവധി സിനിമകളാണ് മലയാളത്തിലുള്ളത്. മോഹന്‍ലാല്‍, മമ്മൂട്ടി മുതല്‍ യുവതാരങ്ങളും ഇത്തരം സിനിമകളുടെ ഭാഗമാണ്. ഈ വര്‍ഷത്തെ ഓണത്തിന് കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങിയിരുന്നെങ്കിലും കേരളത്തിലുണ്ടായ പ്രളയം സിനിമയുടെ റിലീസിനെ ബാധിക്കുകയായിരുന്നു. റിലീസ് മാറ്റിയെങ്കിലും ഉടന്‍ തന്നെ കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തും.

സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിതാ റിലീസിന് മുന്‍പ് തന്നെ കായംകുളം കൊച്ചുണ്ണിയ്ക്ക് മികച്ച പ്രതികരണം വന്നിരിക്കുകയാണ്. മുംബൈയില്‍ നടന്ന സ്‌ക്രീനിംഗിന് ശേഷമാണ് മോഹന്‍ലാല്‍, നിവിന്‍ പോളി എന്നിവരുടെ പ്രകടനങ്ങള്‍ വിലയിരുത്തപ്പെട്ടിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി പ്രതീക്ഷ നല്‍കുന്നൊരു ചിത്രമാണ്. കൊച്ചുണ്ണി തിയറ്ററുകളില്‍ നിന്നും നൂറ് ശതമാനം വിജയം നേടുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് പതിനേഴിനാണ് കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തീരുമാനിച്ചിരുന്നത്. റിലീസ് മാറ്റിയെങ്കിലും ഓക്ടോബറില്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തും. അതിനിടെ കായംകുളം കൊച്ചുണ്ണിയുടെ പ്രത്യേക പ്രദര്‍ശനം നടന്നിരിക്കുകയാണ്.

കൊച്ചുണ്ണിയ്ക്ക് മികച്ച പ്രതികരണങ്ങള്‍

കായംകുളം കൊച്ചുണ്ണിയ്ക്ക് മികച്ച പ്രതികരണങ്ങള്‍ വന്നിരിക്കുകയാണ്. മുംബൈയില്‍ നടന്ന ഇന്‍ഡസ്ട്രി/കാസ്റ്റ് ആന്‍ഡ് ക്രൂ സ്‌ക്രീനിങ്ങില്‍ പങ്കെടുത്ത പ്രമുഖ സിനിമാ പ്രവര്‍ത്തകരാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. സിനിമയ്ക്ക് ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഹൈപ്പ്, വലിയ കാന്‍വാസില്‍ ഒരുക്കുന്ന സിനിമ നേരിടുന്ന വെല്ലുവിളി എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം മികച്ചതാക്കി. കൊച്ചുണ്ണിയുടെ ഇതിഹാസ വശം നോക്കുമ്പോഴും റോഷന്‍ ആന്‍ഡ്രൂസ് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ലെന്നാണ് പലരും പറയുന്നത്.

 രോമാഞ്ചമുണ്ടാക്കുന്നത് മോഹന്‍ലാല്‍

രോമാഞ്ചമുണ്ടാക്കുന്നത് മോഹന്‍ലാല്‍

കായംകുളം കൊച്ചുണ്ണിയില്‍ അതിഥി താരമായി മോഹന്‍ലാലുമുണ്ട്. ഇത്തിക്കര പക്കിയായി വേഷമിട്ട മോഹന്‍ലാലിന് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. ആദ്യം മുതല്‍ പുറത്ത് വന്ന പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ഇത്തിക്കര പക്കിയായി വന്ന് രോമാഞ്ചമുണ്ടാക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് അഭിപ്രായം. ബാബു ആന്റണി, സണ്ണി വെയിന്‍ എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

നിവിന്‍ പോളിയും മോശമാക്കിയില്ല

നിവിന്‍ പോളിയും മോശമാക്കിയില്ല

നായക വേഷം നിവിന്‍ പോളി ഗംഭീരമാക്കിയെന്നാണ് അഭിപ്രായം. ഏതൊക്കെ രീതിയില്‍ കായംകുളം കൊച്ചുണ്ണിയെ മികച്ചതാക്കാന്‍ കഴിയുമോ ആ തരത്തില്‍ ചെയ്യാന്‍ നിവിന്‍ പോളിയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ട്വിറ്ററിലൂടെ ഇതേ അഭിപ്രായം രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

എല്ലാവരും മിന്നിച്ചു

എല്ലാവരും മിന്നിച്ചു

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കഥയെ ആസ്പദമാക്കിയും മറ്റ് ഗവേഷണങ്ങള്‍ നടത്തിയും സഞ്ജയ് ബോബി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളി, മോഹന്‍ലാല്‍ എന്നിവരുടെ പേരുകളിലാണ് കായംകുളം കൊച്ചുണ്ണി ഇതുവരെ ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കില്‍ മറ്റുള്ള താരങ്ങളും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബാബു ആന്റണി, സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരുടെ പേരാണ് എടുത്ത് പറയേണ്ടത്.

 മലയാളത്തില്‍ നിന്നുമൊരു വിസ്മയം

മലയാളത്തില്‍ നിന്നുമൊരു വിസ്മയം

മലയാളത്തില്‍ നിന്നും ഇന്ത്യന്‍ സിനിമയില്‍ അത്ഭുതമാവുന്നൊരു വിസ്മയ ചിത്രമായിരിക്കും കായംകുളം കൊച്ചുണ്ണി. ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങള്‍ അത്തരമൊരു സന്ദേശമാണ് നല്‍കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന കൊച്ചുണ്ണി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ബിഗ് റിലീസോടെയായിരിക്കും ഓക്ടോബര്‍ പതിനൊന്നിന് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X