»   » ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ ഇനിയും ഉണ്ട്! ഇത്തവണ നിവിന്‍ പോളിയുടെ തോഴനാണ്!!!

ബാബു ആന്റണിയുടെ ആക്ഷന്‍ രംഗങ്ങള്‍ ഇനിയും ഉണ്ട്! ഇത്തവണ നിവിന്‍ പോളിയുടെ തോഴനാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

ഇനി മലയാള സിനിമ കാണാന്‍ പോവുന്നത് ഇതിഹാസ പുരുഷന്മാരുടെ കഥകളായിരിക്കും. മോഹന്‍ലാല്‍, മമ്മുട്ടി, നിവിന്‍ പോളി എന്നിങ്ങനെ താരങ്ങളെ നായകന്മാരാക്കി അത്തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ അണിയറിയില്‍ ഒരുങ്ങുകയാണ്. അക്കൂട്ടത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

രാമലീല ദിലീപിന്റെ കരിയറിലെ ബിഗ് റിലീസാവും! കാശ് മുടക്കില്ലാത്ത സിനിമയുടെ പ്രചരണം കണ്ടുപിടിച്ചു!!

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ ആക്ഷന്‍ ഹീറോ ബാബു ആന്റണിയും അഭിനയിക്കുന്നുണ്ടെന്നാണ് പറയുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇങ്ങനെയാണ്.

കായംകുളം കൊച്ചുണ്ണി

കള്ളന്മാരെ ആരും സ്‌നേഹിക്കാറില്ലെങ്കിലും കായംകുളം കൊച്ചുണ്ണി എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. അദ്ദേഹം പണക്കാരുടെയും ജന്മികളുടെയും വീട്ടില്‍ കയറി മോഷ്ടിച്ചിരുന്നത് പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു. കൊച്ചുണ്ണിയുടെ സിനിമ സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഇക്കാര്യങ്ങളെക്കെ അതിലുണ്ടാവും.

പാവപ്പെട്ടവരുടെ തോഴന്‍


പാവപ്പെട്ടവരുടെ പക്ഷം നിന്ന് പണക്കാര്‍ക്കെതിരെ പൊരുതിയ കൊച്ചുണ്ണി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു. ശേഷം വെള്ളിത്തിരയില്‍ കൊച്ചുണ്ണി വീണ്ടുമെത്തുന്നത് പണ്ട് നിലനിന്നിരുന്ന പലതും ചൂണ്ടി കാണിച്ചു കൊണ്ടാണ്. നന്മയുടെ മറ്റൊരു പര്യായമായിട്ടാണ് കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്.

നിവിന്‍ പോളി നായകനാകുന്നു

ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് നിവിന്‍ പോളിയാണ്. കൊച്ചുണ്ണിയുടെ വേഷത്തിലാണ് നിവിന്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ ചിത്രത്തില്‍ ബാബു ആന്റണിയും അഭിനയിക്കാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍.

കൊച്ചുണ്ണിയുടെ വഴികാട്ടി

സിനിമയുടെ ചിത്രീകരണം പകുതിയായപ്പോഴാണ് ബാബു ആന്റണിയുടെ കഥാപാത്രത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നത്. കൊച്ചുണ്ണിയുടെ സഹായകനും വഴിക്കാട്ടിയുമായ ആളുടെ വേഷത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. തങ്ങള്‍ എന്ന കഥാപാത്രത്തെയായിരിക്കും ബാബു ആന്റണി അവതരിപ്പിക്കുന്നത്.

സിനിമ ഞെട്ടിക്കും

മലയാളികള്‍ ഇതുവരെ അറിയാത്ത കായംകുളം കൊച്ചുണ്ണിയെ കുറിച്ചുള്ള പല കാര്യങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംവിധായകന്‍ മുമ്പ് പറഞ്ഞിരുന്നത്. അതിന് വേണ്ടി രണ്ട് വര്‍ഷം മുമ്പ് തന്നെ നീരിഷണങ്ങള്‍ ആരംഭിച്ചിരുന്നു.

കഥ ഇങ്ങനെയാണോ?


കൊച്ചുണ്ണിയുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് ചിത്രത്തിലുടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. തൊണ്ണൂറുകളില്‍ നില നിന്നിരുന്ന ദാരിദ്ര്യവും ജാതി വ്യവസ്ഥകളെ കുറിച്ചും വലിയൊരു പഠനം സിനിമയ്ക്ക വേണ്ടി നടത്തിയിരുന്നു.

നായികമാര്‍

ചിത്രത്തില്‍ അമല പോളാണ് നായികയായി അഭിനയിക്കുന്നത്. എന്നാല്‍ കൊച്ചുണ്ണിയുടെ ജീവിതത്തില്‍ എടുത്ത് പറയാന്‍ പറ്റുന്ന നായിക ഒന്നുമില്ലാത്തതിനാല്‍ അത് പോലെ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.

റിലീസ്


സെപ്റ്റംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ശേഷം സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സത്യനും കൊച്ചുണ്ണിയായിരുന്നു


1966 ല്‍ സത്യന്‍ നായകനായി കായംകുളം കൊച്ചുണ്ണിയുടെ ജീവിതം മിനിസ്‌ക്രീനില്‍ എത്തിയിരുന്നു. അതിന് ശേഷം ടെലിവിഷന്‍ പരമ്പരയായിട്ടും കൊച്ചുണ്ണി പ്രേക്ഷകരുടെ മുമ്പിലെത്തിയിരുന്നു.

Nivin Pauly team up with Amala Paul for Kayamkulam Kochunni | Filmibeat Malayalam

ദൃശ്യ വിസ്മയം


ചിത്രത്തില്‍ ദൃശ്യ വിസ്മയത്തിന് വലിയ പ്രാധന്യമാണ് കൊടുത്തിരിക്കുന്നത്. അതിനൊപ്പം ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള കൊറിയോഗ്രാഫേഴ്‌സാണ് വരുന്നതെന്നാണ് പറയുന്നത്.

English summary
As per the latest reports, senior actor Babu Antony has joined the star cast of Kayamkulam Kochunni. If the reports are to be true, Babu Antony will be playing the role of Kochunni's mentor, Thangal in the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam