നിവിന്‍ പോളി തകര്‍ക്കാന്‍ പോവുന്നത് മമ്മൂട്ടിയുടെ റെക്കോര്‍ഡ്! കൊച്ചുണ്ണി അതിശയിപ്പിക്കുന്നതിങ്ങനെ

നിവിന്‍ പോളിയുടെ കരിയറില്‍ ഏറ്റവും വലിയ സിനിമയായിട്ടാണ് കായംകുളം കൊച്ചുണ്ണി വരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. അതിഥി വേഷത്തിലാണെങ്കിലും ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അതിശയിപ്പിക്കുമെന്നാണ് സൂചനകള്‍.

ഒക്ടോബര്‍ പതിനൊന്ന് മുതല്‍ കേരളത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങുകയാണ് കായംകുളം കൊച്ചുണ്ണി. ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന് ഇതിനോടകം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. എക്കാലത്തും മലയാളം കണ്ടതില്‍ വെച്ച് വലിയൊരു ഹിറ്റ് സിനിമയായിരിക്കും കൊച്ചുണ്ണി എന്ന കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല.

ബിഗ് റിലീസ്

ബിഗ് റിലീസ്

മലയാളക്കര ഇതുവരെ കണ്ടതില്‍ വെച്ച് വലിയ റിലീസിനാണ് ഒരുങ്ങുന്നത്. 300 ന് മുകൡ തിയറ്ററുകളില്‍ സിനിമയുടെ റിലീസ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 320 തിയറ്ററുകളില്‍ റിലീസ് ചെയ്ത് ബാഹുബലിയാണ് കേരളത്തില്‍ ഏറ്റവുമധികം തിയറ്ററുകളിലെത്തിയ സിനിമ. 309 സ്‌ക്രീനുകളുമായി അജിത്തിന്റെ വിവേകമാണുള്ളത്. ഈ സിനിമകളുടെയെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കായംകുളം കൊച്ചുണ്ണിയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിയുടെ റെക്കോര്‍ഡ്

മമ്മൂട്ടിയുടെ റെക്കോര്‍ഡ്

ആദ്യ ദിവസം മലയാളത്തില്‍ ഏറ്റവുമധികം പ്രദര്‍ശനം നടത്തിയതിന്റെ റെക്കോര്‍ഡ് കായംകുളം കൊച്ചുണ്ണി സ്വന്തമാക്കുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. 320 ല്‍ അധികം സ്‌ക്രീനുകള്‍ ഉറപ്പിച്ചിരിക്കുന്നതിനാല്‍ 1400 ന് മുകളില്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. 1240 പ്രദര്‍ശനം നടത്തിയ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീലാണ് നിലവില്‍ റെക്കോര്‍ഡ് നേടിയിരിക്കുന്ന ഏക മലയാള സിനിമ. അതിനെ മറികടക്കാനുള്ള വരവാണ് കായംകുളം കൊച്ചുണ്ണി. മറ്റ് ഭാഷകള്‍ നോക്കുമ്പോള്‍ ബാഹുബലിയാണ് മുന്നില്‍. 1370 ഷോ ആയിരുന്നു ബാഹുബലിയ്ക്ക് ആദ്യ ദിവസം ഉണ്ടായിരുന്നത്.

 നോണ്‍സ്‌റ്റോപ്പ് പ്രദര്‍ശനം

നോണ്‍സ്‌റ്റോപ്പ് പ്രദര്‍ശനം

കൊച്ചുണ്ണിയെ കുറിച്ച് വന്ന വാര്‍ത്തകളില്‍ അതിശയിപ്പിക്കുന്ന ചിലത് കൂടിയുണ്ട്. കേരളത്തിലൊട്ടാകെ 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്‌റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ആദ്യ ദിവസം ഇത്തരത്തില്‍ പ്രദര്‍ശനം നടന്നാല്‍ ഒരു സ്‌ക്രീനില്‍ എട്ടോ ഒമ്പതോ പ്രദര്‍ശനം ഒരു ദിവസം ഉണ്ടാവും. ഇതും പുതിയൊരു റെക്കോര്‍ഡായി മാറും. പ്രദര്‍ശനം കൂടുന്നതിനുനസരിച്ച് സിനിമയുടെ കളക്ഷനും ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 പ്രിവ്യൂ കഴിഞ്ഞു

പ്രിവ്യൂ കഴിഞ്ഞു

കഴിഞ്ഞ മാസം മുംബൈയില്‍ കൊച്ചുണ്ണിയുടെ പ്രിവ്യൂ സംഘടിപ്പിച്ചിരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം പറയാനുള്ളത് ചിത്രം അതിശയിപ്പിക്കുമെന്നായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കരപക്കിയായി മോഹന്‍ലാലും തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്നും മറ്റ് കഥാപാത്രങ്ങളും അതിഗംഭീരമാണെന്നും പ്രിവ്യൂ കണ്ടവരെല്ലാം പറയുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍, പ്രിയ ആനന്ദ്, ഷൈയിന്‍ ടോം ചാക്കോ എന്നിങ്ങനെയുള്ള താരങ്ങളും തകര്‍ത്തഭിനയിച്ചിരിക്കുകയാണ്.

Recommended Video

കൊച്ചുണ്ണി വിതരണം ചെയ്യാന്‍ ഇറോസ് ഇന്റര്‍നാഷണല്‍ ഇല്ല | Filmibeat Malayalam
മുടക്ക് മുതല്‍ തിരിച്ച് പിടിച്ചു..

മുടക്ക് മുതല്‍ തിരിച്ച് പിടിച്ചു..

ബിഗ് ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയ്ക്ക് 40 കോടി രൂപയ്ക്ക് മുകളില്‍ ചെലവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിരീഡ് സിനിമ എന്ന നിലയില്‍ ആര്‍ട്ട് വിഭാഗത്തിന് തന്നെ എട്ട് കോടിയോളം രൂപ ചെലവ് വന്നുവെന്നും 400 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സിനിമയുടെ ഭാഗമാണെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിംഗ് റൈറ്റ്‌സ്, എന്നിങ്ങനെ വിവിധ മേഖകളില്‍ നിന്നുമായി റിലീസിന് മുന്‍പ് തന്നെ കൊച്ചുണ്ണി കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X