റിലീസിങ്ങിനൊരുങ്ങി നിവിന്‍ പോളിയുടെ കായുകുളം കൊച്ചുണ്ണി! പുതിയ പാട്ട് പുറത്ത്! കാണൂ
നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ ലാലേട്ടനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു നാഗപ്പാട്ടിന്റെ താളവും ലയവും ചേര്‍ന്ന നൃത്തഗീതികള്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
പുഷ്പാവതി പൊയ്പാടത്താണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഷോഭിന്‍ കണ്ണങ്കാട്ടിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ദില്‍ബര്‍ സുന്ദരി നോറ ഫത്തേഹിയാണ് ഈ ഗാനരംഗത്തില്‍ നിവിന്‍ പോളിക്കൊപ്പം എത്തുന്നത്. അതേസമയം ബോബി സഞ്ജയുടെ തിരക്കഥയിലാണ് റോഷന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രിയാ ആനന്ദ്,ബാബു ആന്റണി, സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍


Click it and Unblock the Notifications