നിവിന്‍ പോളിയുടെ കൊച്ചുണ്ണി ചരിത്രമാവും! റിലീസിന് മുന്നേ കോടികള്‍ സ്വന്തം! ബോക്‌സോഫീസ് തകര്‍ക്കും..

മലയാളത്തില്‍ നിന്നുമൊരുങ്ങുന്ന ബ്രഹ്മണ്ഡ സിനിമയുടെ വരവിന് ഇനി കുറഞ്ഞ ദിവസങ്ങള്‍ കൂടിയുള്ളു. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി ആഗസ്റ്റ് 15 നാണ് റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം റിലീസിന് മുന്‍പ് തന്നെ കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചുണ്ണി റിലീസിന് മുന്‍പ് തന്നെ മുടക്ക് മുതലിന്റെ തൊണ്ണൂറ് ശതമാനവും തിരിച്ച് പിടിച്ചിരിക്കുകയാണെന്നാണ്. ഇതിനകം സിനിമ നേടിയിരിക്കുന്ന റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്നറിയാന്‍ തുടര്‍ന്ന് വായിക്കാം...

 കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണി മോഷ്ടാവായിരുന്നെങ്കിലും നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. മലയാളികള്‍ ഐത്യഹികമാലയിലൂടെയാണ് കൊച്ചുണ്ണിയെ കുറിച്ച് കേട്ടറിഞ്ഞത്. കായംകുളം കൊച്ചുണ്ണിയെ കുറിച്ച് മലയാളികള്‍ കേള്‍ക്കാത്ത ചില കഥകളുമായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമയുമായി വരുന്നത്. നിവിന്‍ പോളി നായകനാവുമ്പോള്‍ മോഹന്‍ലാല്‍ ഇത്തിക്കര പക്കിയുടെ വേഷത്തില്‍ സിനിമയിലുണ്ടാവും.

 കോടികള്‍ വാരിക്കൂട്ടി...

കോടികള്‍ വാരിക്കൂട്ടി...

കായംകുളം കൊച്ചുണ്ണി റിലീസിന് മുന്‍പ് കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിംഗ് റൈറ്റ്‌സ്, എന്നിങ്ങനെ വിവിധ മേഖകളില്‍ നിന്നുമാണ് സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം ഇറോസ് ഇന്റര്‍നാഷണല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തെലുങ്ക്, മലയാളം, തമിഴ്, റൈറ്റ്‌സ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. മ്യൂസിക് റൈറ്റ്‌സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റെതാണ്. സിനിമയുടെ റിലീസിന് ശേഷമം നിര്‍മാതാവിനൊപ്പം ലാഭവിഹിതം പങ്കുവെക്കുന്ന തരത്തിലാണ് കരാര്‍.

ഓവര്‍സീസ് റൈറ്റ്‌സ്

ഓവര്‍സീസ് റൈറ്റ്‌സ്

കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്‌സും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റത്. നാല് കോടി രൂപയ്ക്ക് ഫാര്‍സ് ഫിലിംസാണ് ഇത് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് നാല് കോടി, സാറ്റലൈറ്റ് അവകാശം ഏകദേശം പത്ത് കോടിയ്ക്ക് മുകളില്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ സിനിമയുടെ മുടക്ക് മുതലിന്റെ 99 ശതമാനവും സിനിമ സ്വന്തമാക്കിയിരിക്കുകയാണെന്ന് പറയാം. മലയാളത്തില്‍ ഇതുപോലൊരു വിസ്മയം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നുള്ളതാണ് വസ്തുത.

 കൊച്ചുണ്ണിയുടെ നിര്‍മാണം

കൊച്ചുണ്ണിയുടെ നിര്‍മാണം

ബിഗ് ബജറ്റിലെത്തിയ കായംകുളം കൊച്ചുണ്ണി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. 40 കോടിയോളം രൂപ മുതല്‍ മുടക്കിലായിരുന്നു കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഏറ്റവുമധികം ലാഭം കൊയ്യുന്ന സിനിമ കൊച്ചുണ്ണി ആയിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

 റിലീസിനെത്തുന്നു...

റിലീസിനെത്തുന്നു...

ഏറെ നാളുകളായി കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണി ഈ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഓണത്തിനല്ല അതിന് മുന്‍പ് ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിനായിരിക്കും ചിത്രത്തിന്റെ റിലീസ്. കേരളത്തില്‍ ബിഗ് റിലീസായി എത്തുന്ന സിനിമയ്ക്ക് എത്ര തിയറ്ററുകള്‍ ലഭിക്കുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്നാല്‍ മോളിവുഡില്‍ നിന്നും ഇന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയിപ്പിക്കുന്നൊരു ചിത്രമായിരിക്കും കൊച്ചുണ്ണി എന്ന കാര്യത്തില്‍ സംശയമില്ല.

 നിരവധി താരങ്ങള്‍

നിരവധി താരങ്ങള്‍

പ്രിയ ആനന്ദ്,പ്രിയങ്ക തിമേഷ് എന്നിവരാണ് നായികമാര്‍. ഇവര്‍ക്കൊപ്പം സണ്ണി വെയിന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെടുന്ന തരത്തില്‍ വ്യത്യമായ കഥാപാത്രങ്ങളിലൂടെയായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X