കൊച്ചുണ്ണിയ്ക്ക് വീണ്ടും റിലീസ് തീരുമാനിച്ചു! ഇത്തവണ ഒടിയനുമായിട്ടാണ് മത്സരം!!

ഇത്തവണത്തെ ഓണത്തിന് പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ കായംകുളം കൊച്ചുണ്ണിയുമുണ്ടാവുമെന്ന് കരുതിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ഓഗസ്റ്റ് പതിനെട്ടിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ ദുരിതം വിതച്ച പ്രളയം കാരണം സിനിമകളുടെ റിലീസ് മാറ്റുകയായിരുന്നു.

അവധി ദിനങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു കൊച്ചുണ്ണിയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടുമൊരു അവധി ദിവസത്തിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓക്ടോബറില്‍ പൂജ ഹോളിഡേ ലക്ഷ്യം വെച്ചാണ് ഇനി കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്നത്. കൃത്യമായൊരു റിലീസ് ഡേറ്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

 kochunni-

ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റില്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി കൊച്ചുണ്ണിയായി അഭിനയിക്കുമ്പോള്‍ മറ്റ് ഒരുപാട് താരങ്ങളും സിനിമയിലുണ്ട്. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയാണ് മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം.

പൃഥ്വിരാജ് ചിത്രം രണമാണ് അടുത്ത് തന്നെ റിലീസ് തീരുമാനിച്ചിരിക്കുന്ന മറ്റൊരു സിനിമ. സെപ്റ്റംബര്‍ ആറിന് രണം തിയറ്ററുകളിലേക്ക് എത്തും. സെപ്റ്റംബര്‍ പതിനാലിന് മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗും റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഓണത്തിന് റിലീസിനൊരുങ്ങിയ മറ്റ് ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X