»   » നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ചിത്രീകരണം വൈകുന്നതിന്റെ കാരണം മറ്റൊന്നുമല്ല!!

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ചിത്രീകരണം വൈകുന്നതിന്റെ കാരണം മറ്റൊന്നുമല്ല!!

Posted By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.

ഗീതു മോഹന്‍ദാസിന്റെ പുതിയ ചിത്രം മൂത്തോന്റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍. അതിനു ശേഷമാണ് കായംകുളം കൊച്ചുണ്ണിയിലാണ് അഭിനയിക്കും. കായംകുളവും ശ്രീലങ്കയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക്

ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി നിവിന്‍ കളരിപയറ്റ് പഠിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രാവന്‍കൂര്‍ ഭാഷയിലാണ് നിവിന്‍ പോളി ചിത്രത്തില്‍ സംസാരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയെ കായംകുളം കൊച്ചുണ്ണിയുടെ കഥകളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ബോബിയും സഞ്ജയിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

പ്രധാനമായും

കായംകുളം കൊച്ചുണ്ണിയുടെ വ്യക്തി ജീവിതത്തെ ആസ്പദമാക്കിയാണ് കഥ ഒരുക്കുന്നത്. കൊച്ചുണ്ണിയുടെ പ്രണയവും ഉള്‍പ്പെടുത്തിയാണ് കഥ.

നിവിന്റെ നായിക

പുതുമുഖമാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. എന്നാല്‍ അതാരാണെന്ന കാര്യം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംഗീതം

കബാലിയുടെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബാഹുബലി സൗണ്ട് ഡിസൈനര്‍ സതീഷും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

English summary
Nivin Pauly's Kayamkulam Kochunni To Start Rolling Soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam