സനുഷയുടെ ബോയ് ഫ്രണ്ടിനെ കാണണോ??
സനുഷയ്ക്ക് ഒരു ബോയ് ഫ്രണ്ടായി. മിലിയുടെ ലൊക്കേഷനില്‍ വച്ചാണ് ആളെ ആദ്യമായി കണ്ടു മുട്ടിയത്. ആരാണ് ആ കക്ഷി എന്നല്ലെ. നിവിന്‍ പോളിയുടെ രണ്ട് വയസ്സുള്ള മകന്‍ ദാദ. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ ചോദിച്ചപ്പോഴാണ് സനുഷ തന്റെ ബോയ്ഫ്രണ്ടിനെ കുറിച്ച് പറഞ്ഞത്.
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കും അമല പോളിനുമൊപ്പം ഒരു സുപ്രധാന വേഷം ചെയ്തുകൊണ്ടാണ് സനുഷ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് നിവിന്‍ പോളിയുടെ മകന്‍ ദാദയുമായി അടുക്കുന്നത്. നിവിന്‍ ചേട്ടനെക്കാള്‍ എനിക്കടുപ്പം തോന്നിയത് ദാദയോടാണെന്നും എല്ലാവരും ദാദയെ എന്റെ ബോയ്ഫ്രണ്ടായാണ് കാണുന്നതെന്നും സനുഷ പറഞ്ഞു.

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് അല്പം വിട്ടുനിന്ന സനുഷ നല്ല കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി കൂടാതെ പൃഥ്വിരാജ് നായകനാകുന്ന സപ്തശ്രീ തസ്‌കരയിലും സനുഷയുണ്ട്. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടാണ് സനുഷ എത്തുന്നത്.
ഫിലിപ്പ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ സനുഷയുടെ അനുജന്‍ സനൂപും ശ്രദ്ധിക്കപ്പെട്ടു. സനൂപിനൊപ്പം സ്‌ക്രീനില്‍ സനുഷയെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. സനൂപിന്റെ മൂന്ന് ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതുകൊണ്ട് അതിനെകുറിച്ചിപ്പോഴൊന്നും പറയാന്‍ കഴിയില്ലെന്നും സനുഷ പറഞ്ഞു


Click it and Unblock the Notifications