»   » പൊളിച്ചൂട്ടോ മച്ചാനേ... നിവിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ

പൊളിച്ചൂട്ടോ മച്ചാനേ... നിവിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ

Written By:
Subscribe to Filmibeat Malayalam

തനിയെ ഉയര്‍ന്ന് വന്ന് നിലയുറപ്പിച്ച നടനാണ് നിവിന്‍ പോളി. തന്റെ കൊക്കിലൊതുങ്ങുന്ന കഥാപാത്രങ്ങളെ തന്മയത്വത്തിലൂടെ അഭിനയിച്ച് പ്രേക്ഷകമനസ്സില്‍ ഇടം നേടിയ യുവസൂപ്പര്‍സ്റ്റാര്‍.

നിവിന്‍ ഏത് ഗെറ്റപ്പ് സ്വീകരിച്ചാലും ആരാധകര്‍ക്കിഷ്ടമാണ്. ക്ലീന്‍ ഷേവ് ലുക്കിലും താടിയും മുടിയും നീട്ടി വളര്‍ത്തിയ ലുക്കിലും നിവിന്‍ തന്റേതായ ഒരു സ്റ്റൈല്‍ കൊണ്ടു വരും. ഇപ്പോഴിതാ നിവിന്റെ പുതിയ ലുക്കില്‍ നടത്തിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങള്‍

ഫോട്ടോ കടപ്പാട്: ഷഹീന്‍ താഹ

പൊളിച്ചൂട്ടോ മച്ചാനേ... നിവിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ

സ്റ്റാര്‍ സ്‌റ്റൈല്‍ മാഗസിന് വേണ്ടിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിയ്ക്കുന്നത്. ഷഹീന്‍ താഹയാണ് ക്യാമറമാന്‍. അനീസ് അന്‍സാറാണ് നിവിന് മേക്കപ്പിട്ട് സുന്ദരനാക്കിയത്.

പൊളിച്ചൂട്ടോ മച്ചാനേ... നിവിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ

താടിയും മുടിയും നീട്ടിയ വളര്‍ത്തിയ ലുക്കിലാണ് നിവിന്‍ ഇപ്പോള്‍. പ്രേമത്തിന് വേണ്ടി താടി വളര്‍ത്തിയിരുന്നെങ്കിലും, അതില്‍ നിന്നും വ്യത്യസ്തമായ ഒരു സ്റ്റൈലാണ് ഇപ്പോള്‍ സ്വീകരിച്ചിരിയ്ക്കുന്നത്.

പൊളിച്ചൂട്ടോ മച്ചാനേ... നിവിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ

ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ ലുക്ക് എന്നാണ് ആരാധകരുടെ ചോദ്യം. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ വ്യത്യസ്തമായ ഗെറ്റപ്പിലെത്തും എന്ന് കേട്ടിരുന്നു.

പൊളിച്ചൂട്ടോ മച്ചാനേ... നിവിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ

അതേ സമയം നിവിന്‍ പോളിയെ നായകനാക്കി ഗൗതം പുതിയ ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. അതില്‍ ആക്ഷന്‍ ഹീറോ റോളിലാണ് നിവിന്‍ എത്തുന്നതെന്നും ആ ചിത്രത്തിന് വേണ്ടിയാണ് ഈ ലുക്ക് എന്നും കേള്‍ക്കുന്നു.

പൊളിച്ചൂട്ടോ മച്ചാനേ... നിവിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ

എന്തായാലും നിവിന്‍ പോളിയുടെ പുതിയ ലുക്ക് ആരാധകര്‍ക്ക് നന്നായി ബോധിച്ചിട്ടുണ്ട്. തടിയും അല്പം കൂട്ടിയിട്ടുണ്ടല്ലോ

പൊളിച്ചൂട്ടോ മച്ചാനേ... നിവിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ

തമിഴിലും മലയാളത്തിലും നിവിന്‍ പോളിയ്ക്ക് നല്ല അവസരങ്ങള്‍ വരുന്നുണ്ട്. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇത് കൂടാതെ രണ്ട് തമിഴ് ചിത്രങ്ങളുമുണ്ട്.

English summary
Nivin Pauly's latest photoshoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam