ഉമ്മച്ചിക്കുട്ടിയും നായര് ചെക്കനും വീണ്ടും കണ്ടുമുട്ടിയപ്പോള്‍! ചിത്രം ഏറ്റെടുത്ത് ആരാധകര്‍
തട്ടത്തിന്‍ മറയത്ത് ഇറങ്ങിയ ശേഷം തരംഗമായ താരജോഡികളാണ് നിവിന്‍ പോളിയും ഇഷ തല്‍വാറും. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചിരുന്നത്. നായരായ വിനോദിന്റെയും ഉമ്മച്ചിക്കുട്ടിയായ ആയിഷയുടെയും പ്രണയകഥ കേരളക്കര ഏറ്റെടുത്തിരുന്നു. സിനിമയില്‍ ഇരുവരും അഭിനയിച്ച ഗാനരംഗങ്ങളും ആ സമയത്ത് തരംഗമായി മാറി.

തട്ടത്തിന്‍ മറയത്തിന് ശേഷം ബാംഗ്ലൂര്‍ ഡേയ്‌സിലും നിവിന്‍ പോളിക്കൊപ്പം ഇഷ തല്‍വാര്‍ അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം താരജോഡികള്‍ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. നിവിന്‍ പോളി തന്നെയായിരുന്നു ഇഷ തല്‍വാറിനൊപ്പമുളള പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിലെ മൂത്തോന്‍ പ്രദര്‍ശനത്തിനിടെയാണ് ഇരുവരും കണ്ടത്. മൂത്തോന്‍ കാണാനായി ഇഷ എത്തിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് നിവിന്‍ പോളിയുടെ പോസ്റ്റ് വന്നിരിക്കുന്നത്.
നിവിന്റെയും ഇഷയുടെയും പുതിയ ചിത്രത്തിന് നിരവധി പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. തട്ടത്തിന്‍ മറയത്തിന് ശേഷവും മലയാളത്തില്‍ സജീവമായി അഭിനയിച്ച താരമാണ് ഇഷ തല്‍വാര്‍. പൃഥ്വിരാജ് നായകനായ രണം ഡിട്രോയിറ്റ് ക്രോസിംഗ് എന്ന സിനിമയിലായിരുന്നു നടി ഒടുവിലായി മലയാളത്തില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications











