നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബില്‍! സക്‌സസ് ടീസര്‍ പുറത്തുവിട്ട് താരം

By Midhun Raj

Recommended Video

Nivin Pauly's Love Action Drama Enters 50 Crore Club | FilmiBeat Malayalam

നിവിന്‍ പോളിയും നയന്‍താരയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രാമ ഓണത്തിനാണ് റിലീസ് ചെയ്തിരുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കികൊണ്ടാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി.

love action drama

റിലീസ് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും തുടരുന്ന സിനിമ 50 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ടീസറും അണിയറക്കാര്‍ പങ്കുവെച്ചിരുന്നു.

ഫണ്‍ടാസ്റ്റിക്‌സ് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം എഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഹോട്ട് സ്റ്റാറിലൂടെയായിരിക്കും.

ശ്രീനിവാസന്‍,രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം,ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍ രാമു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ഷാന്‍ റഹ്മാനായിരുന്നു സംഗീതമൊരുക്കിയിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയിലെ മിക്ക ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X