വമ്പന്‍ റിലീസായി ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളിലേക്ക്! ഓണം റിലീസുകളില്‍ ആദ്യം നിവിന്‍ പോളി ചിത്രം
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. ഫണ്‍ ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്.വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ അഞ്ചിന് റിലീസ് ചെയ്യുന്ന സിനിമ കേരളത്തില്‍ മാത്രമായി 200ലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗും മറ്റും നേരത്തെ ആരംഭിച്ചിരുന്നു. കോമഡി ആക്ഷന്‍ റൊമാന്റിക്ക് എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.
ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. റിലീസിങ്ങിനോടനുബന്ധിച്ച് സിനിമയുടെ നിരവധി പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ആദ്യ സംവിധാന സംരംഭത്തില്‍ പിതാവ് ശ്രീനിവാസനെയും ചേട്ടന്‍ വിനീതിനെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ധ്യാന്‍ എത്തുന്നത്. ചെന്നൈയും പ്രധാന ലൊക്കേഷന്‍ ആയിരുന്ന സിനിമയില്‍ മൊട്ട രാജേന്ദ്രന്‍ ഉള്‍പ്പെടെയുളള ചില തമിഴ് താരങ്ങളും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications