ദിനേശനും ശോഭയുമായി നിവിനും നയന്‍സും! ലവ് ആക്ഷന്‍ ഡ്രാമ പൂര്‍ത്തിയായതായി അജു വര്‍ഗീസ്

By Midhun Raj

കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിലൂടെ മലയാളത്തില്‍ താരമൂല്യം ഒന്നുകൂടി ഉയര്‍ന്ന താരമാണ് നിവിന്‍ പോളി. വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെതായി ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ലവ് ആക്ഷന്‍ ഡ്രാമ.

വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമയെക്കുറിച്ചുളള അജുവര്‍ഗീസിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമ

ലവ് ആക്ഷന്‍ ഡ്രാമ

നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറിനു വേണ്ട എല്ലാവിധ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് ഒരുക്കുന്നത്. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് നിവിന്‍ പോളി എത്തുന്നത്. ലവ് ആക്ഷന്‍ ഡ്രാമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

നിവിന്‍ പോളിക്കൊപ്പം നയന്‍താര

നിവിന്‍ പോളിക്കൊപ്പം നയന്‍താര

തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിക്കൊപ്പം ആദ്യമായിട്ടാണ് നയന്‍താര ഒന്നിക്കുന്നത്. എറ്റവുമൊടുവിലായി മമ്മൂട്ടിയുടെ നായികയായി പുതിയ നിയമം എന്ന ചിത്രത്തിലായിരുന്നു നയന്‍സ് അഭിനയിച്ചിരുന്നത്. ദിനേശനും ശോഭയുമായിട്ടാണ് ചിത്രത്തില്‍ നിവിനും നയന്‍സും എത്തുന്നത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ താരങ്ങളെല്ലാം

മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ താരങ്ങളെല്ലാം

ഫണ്‍ടാസ്റ്റിക്ക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രമണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ താരങ്ങളെല്ലാം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ചെന്നൈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു.

ഷൂട്ടിംഗ് പൂര്‍ത്തിയായി

ഷൂട്ടിംഗ് പൂര്‍ത്തിയായി

നിവിന്‍ പോളി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള വിവരമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. അജുവര്‍ഗീസ് അടക്കമുളള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായിരുന്നു ഈ വിവരം പുറത്തുവിട്ടിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയുടെ സെറ്റില്‍ നിന്നുളള ഒരു ചിത്രവും അജു വര്‍ഗീസ് പങ്കുവെച്ചിരുന്നു.

ഓണത്തിനാണ് റിലീസ്

ഓണത്തിനാണ് റിലീസ്

ഓണത്തിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ശ്രീനിവാസന്‍, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍ അജു വര്‍ഗീസ്, ഉര്‍വശി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോമാന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X