»   » വീണ്ടും മാസ് ലുക്കില്‍ നിവിന്‍ പോളി! തമിഴകം കീഴടക്കനൊരുങ്ങുന്ന റിച്ചിയുടെ പോസ്റ്റര്‍ പുറത്ത് വിട്ടു

വീണ്ടും മാസ് ലുക്കില്‍ നിവിന്‍ പോളി! തമിഴകം കീഴടക്കനൊരുങ്ങുന്ന റിച്ചിയുടെ പോസ്റ്റര്‍ പുറത്ത് വിട്ടു

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയപ്പെട്ട നിവിന്‍ പോളി തമിഴിലും തന്റെ കഴിവു തെളിയിക്കാനൊരുങ്ങുകയാണ്. നിവിന്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് റിച്ചി.

മകളുടെ സിനിമ പ്രവേശനത്തിന് തടസ്സമായി പ്രമുഖ നടന്‍ തന്നെ!പിന്നിലെ കാരണം കേട്ടാല്‍ ചിരി വരും!

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന റിച്ചിയില്‍ നിവിന്‍ ഗുണ്ടയുടെ വേഷത്തിലാണെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. വലിയ ഹിറ്റായിരുന്ന ഒരു കന്നഡ ചിത്രത്തിന്റെ റീമേക്കായിട്ടാണ് റിച്ചി തമിഴില്‍ നിര്‍മ്മിക്കുന്നത്.

 nivin-pauly

സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി നിവിന്‍ ആറു കോടി രൂപ വാങ്ങിയിരുന്നെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രചരിച്ചതെല്ലാം തെറ്റാണെന്ന് സിനിമയുടെ നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു.

യോഗ ഗുരു ബാബ രാംദേവിന്റെ ജീവിതവും സിനിമയാക്കുന്നു!സിനിമ പുറത്ത് വരണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും!

ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായികയായി അഭിനയിക്കുന്നത്. അതിനൊപ്പം പ്രകാശ് രാജ്, ലക്ഷ്മി പ്രിയ, ചന്ദ്രമൗലി, എന്നിവരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Nivin Pauly's mass action Tamil movie Richie, poster released

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam