For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോക്സോഫീസില്‍ കൊടുങ്കാറ്റായി മിഖായേല്‍! അച്ചായന്‍റെ സ്റ്റൈലിഷ് അവതാര്‍ ആദ്യദിനം നേടിയത്? കാണൂ!

  |
  മിഖായേൽ ആദ്യ ദിന കളക്ഷൻ | #Mikhael Collection Report | filmibeat Malayalam

  യുവതാരനിരയില്‍ ഏറെ സ്വീകാര്യനായ താരങ്ങളിലൊരാളാണ് നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ്‌ക്ലബിലൂടെയാണ് അദ്ദേഹം തുടക്കം കുറിച്ചത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ താരത്തിന് സിനിമാമോഹം കലശലായപ്പോഴാണ് ജോലി ഉപേക്,ിച്ച് അവസരം ചോദിച്ചിറങ്ങിയത്. കാലൊടിഞ്ഞ് വിശ്രമവുമായി കഴിയുന്നതിനിടയിലായിരുന്നു നിവിന്‍ വിനീതിന് മുന്നിലേക്കെത്തിയത്. പ്രകാശനെ നിവിന്‍ കണ്ടതോടെ വിനീത് ഓക്കേ പറയുകയായിരുന്നു. പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്നിപ്പോള്‍ മിഖായേലിലെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. വളരെ സെലക്റ്റീവായാണ് ഈ താരം സിനിമ തിരഞ്ഞെടുക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് ശേഷം വീണ്ടുമൊരു സിനിമയുമായെത്തിയിരിക്കുകയാണ് നിവിന്‍ പോളി.

  സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രങ്ങളുടെ തോഴനാണ് ഹനീഫ് അദേനി. ദി ഗ്രേറ്റ് ഫാദറിലൂടെയാണ് അദ്ദേഹം ആദ്യമെത്തിയത്. മമ്മൂട്ടി നായകനായെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ടാമത്തെ സിനിമയുമായെത്തുമ്പോള്‍ നായകനാവാനുള്ള ഭാഗ്യം ലഭിച്ചത് നിവിന്‍ പോളിക്കായിരുന്നു. മൈക്കിള്‍ മിഖായേലെന്ന ഡോക്ടറായാണ് ഇത്തവണ താരമെത്തിയത്. സ്‌റ്റൈലിഷ് മാസ് സിനിമ പ്രതീക്ഷിച്ചെത്തുന്നവരെ നിരാശപ്പെടുത്താതെയാണ് ഹനീഫ് അദേനിയും സംഘവും മുന്നേറുന്നത്. സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പുതുവര്‍ഷത്തിലെ ആദ്യ ബിഗ് റിലീസ്

  പുതുവര്‍ഷത്തിലെ ആദ്യ ബിഗ് റിലീസ്

  2019 പിറന്ന് നാളിത്രയായിട്ടും ഒരൊറ്റ ബിഗ് റിലീസ് ചിത്രങ്ങള്‍ പോലും തിയേറ്ററുകളിലേക്കെത്തിയിരുന്നില്ല. കാത്തിരിപ്പ് അവസാനിപ്പിച്ച് നിവിന്‍ പോളിയാണ് ബിഗ് ചിത്രവുമായെത്തിയത്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സിനിമയെന്ന തരത്തില്‍ ഈ ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ക്കും ടീസറിനുമൊക്കെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു ടീസറും ട്രെയിലറുമൊക്കെ വൈറലായി മാറിയത്.

  ഗംഭീര തുടക്കം തന്നെ

  ഗംഭീര തുടക്കം തന്നെ

  മിഖായേലിന് ഗംഭീരമായ തുടക്കമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ചരിത്ര സിനിമയിലൂടെയായിരുന്നു നേരത്തെ നിവിന്‍ പോളിയെത്തിയത്. ഇത്തവണത്തെ വേറിട്ട വരവില്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. 140 സ്‌ക്രീനുകളിലായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കലക്ഷനിലും ഈ മുന്‍തൂക്കമുണ്ടാവുമെന്നായിരുന്നു വിലയിരുത്തല്‍. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയുമായാണ് നിവിന്‍ എത്തിയതെന്നായിരുന്നു പ്രതികരണങ്ങള്‍.

  മള്‍ട്ടിപ്ലക്‌സുകളിലെ പ്രദര്‍ശനം

  മള്‍ട്ടിപ്ലക്‌സുകളിലെ പ്രദര്‍ശനം

  കൊച്ചി , തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. 12 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നടത്തിയത്. തിരുവനന്തപുരത്ത് 17 പ്രദര്‍ശനമായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ മികച്ച കലക്ഷന്‍ സ്വന്തമാക്കിയാണ് സിനിമയുടെ കുതിപ്പെന്നും ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും അച്ചായന് മുന്നില്‍ വഴിമാറുമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  ഗംഭീര സ്വീകരണമാണ് മിഖായേലിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. ഫോറം കേരളയാണ് ആദ്യ ദിനത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുള്ളത്. 4.36 ലക്ഷമാണ് സിനിമ സ്വന്തമാക്കിയത്. 87 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. ആദ്യദിനത്തിലെ മിക്ക പ്രദര്‍ശനങ്ങളും ഹൗസ് ഫുളായിരുന്നു.

  തിരുവനന്തപുരത്തെ പ്രകടനം

  തിരുവനന്തപുരത്തെ പ്രകടനം

  തലസ്ഥാനത്തുനിന്നും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 4.77 ലക്ഷമാണ് ആദ്യ ദിനത്തില്‍ ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. 58. 67 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി റേറ്റ്. വാരാന്ത്യങ്ങളില്‍ ഗംഭീര തിരക്കായിരിക്കും അനുഭവപ്പെടാന്‍ പോവുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

  ബുക്കിങ്ങുകള്‍ പൂര്‍ത്തിയായി

  ബുക്കിങ്ങുകള്‍ പൂര്‍ത്തിയായി

  ശനി, ഞായര്‍ ദിനങ്ങളിലേക്കുള്ള ബുക്കിങ്ങുകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബസമേതം പ്രേക്ഷകര്‍ മിഖായേലിനെ കാണാനെത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. വാരാന്ത്യങ്ങളിലെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചറിയാനായാണ് എല്ലാവരും കാത്തിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി 100 ദിനം പിന്നിട്ടതിന്റെ ആഘോഷവും കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

  ഉണ്ണി മുകുന്ദന്‍ വീണ്ടും വില്ലനായെത്തി

  ഉണ്ണി മുകുന്ദന്‍ വീണ്ടും വില്ലനായെത്തി

  മാസ്റ്റര്‍പീസിന് ശേഷം വീണ്ടും വില്ലനായെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. മാര്‍ക്ക് ജൂനിയര്‍ എന്ന് സ്റ്റൈലിഷ് വില്ലനായാണ് ഇത്തവണ ഉണ്ണി അവതരിച്ചത്. സിദ്ദിഖ്, ജെഡി ചക്രവര്‍ത്തി, കെപിഎസി ലളിത, ശാന്തികൃഷ്ണ, പറവയിലെ ഇച്ചാപ്പിയെ അവതരിപ്പിച്ച അമല്‍ ഷാ തുടങ്ങി വന്‍താരനിര തന്നെ സിനിമയ്ക്കായി അണിനിരന്നിരുന്നു.

  മഞ്ജിമ വീണ്ടും മലയാളത്തിലേക്ക്

  മഞ്ജിമ വീണ്ടും മലയാളത്തിലേക്ക്

  നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്കെത്തിയിരിക്കുകയാണ് മഞ്്ജിമ. ബാലതാരമായി സിനിമയിലേക്കെത്തി ഇന്നിപ്പോള്‍ തെന്നിന്ത്യയുടെ പ്രിയനായികമാരിലൊരാളായിരിക്കുകയാണ് ഈ താരം. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം വീണ്ടും നിവിന്‍ പോളിക്കൊപ്പം എത്തിയതാണ് മഞ്ജിമ. എന്നാല്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത തരത്തിലാണ് താരത്തിന്റെ വരവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  പ്രണവിന്റെ സിനിമയെത്തും

  പ്രണവിന്റെ സിനിമയെത്തും

  ജനുവരി 25നാണ് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിലേക്കെത്തുന്നത്. സയ ഡേവിഡാണ് ചിത്രത്തിലെ നായിക. ആദിയില്‍ പാര്‍ക്കൗറായിരുന്നുവെങ്കില്‍ ഇത്തവണ സര്‍ഫിങ്ങുമായാണ് താരപുത്രനെത്തുന്നത്. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ തരംഗമായി മാറിയിരുന്നു.

  English summary
  Nivin Pauly's Mikhael's collection report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X