റെക്കോര്‍ഡ് കാഴ്ചക്കാരുമായി മിഖായേല്‍ ഹിന്ദി പതിപ്പ്! നിവിന്‍ പോളി ചിത്രം യൂടൂബില്‍ ഹിറ്റ്
നിവിന്‍ പോളി നായകനായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമാണ് മിഖായേല്‍. ദി ഗ്രേറ്റ് ഫാദറിലൂടെ ശ്രദ്ധേയനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് മിഖായേല്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മിഖായേലിന്റെ ഹിന്ദി പതിപ്പ് നാല് ദിവസം മുന്‍പാണ് യൂടൂബില്‍ റിലീസ് ചെയ്തത്. നിവിന്‍ പോളി ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

6.8 മില്യണിലധികം പേരാണ് സിനിമ ഇതുവരെ യൂടുബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഈ വര്‍ഷത്തെ എറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നാണ് മിഖായേല്‍ എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. അവിശ്വസനീയമായ റിപ്പോര്‍ട്ടുകളാണ് മിഖായേലിന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്നത്. മിഖായേലിലെ ട്വിസ്റ്റുകളും കൊളളാമെന്നും ചിത്രം കണ്ടവര്‍ കുറിച്ചിരിക്കുന്നു.
നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമാ മോഹന്‍ നിവിന്റെ നായികയായി എത്തി. സിദ്ധിഖും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ബാബു ആന്റണി, ജെഡി ചക്രവര്‍ത്തി, നവനി ദേവാനന്ദ്, അമല്‍ ഷാ, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, സിജോയ് വര്‍ഗീസ്, സുദേവ് നായര്‍, അശോകന്‍, ബൈജു, ശാന്തി കൃഷ്ണ, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.


Click it and Unblock the Notifications