നിവിന്‍ പോളിയുടെ മിഖായേലില്‍ ഉണ്ണി മുകുന്ദനും! ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിഖായേല്‍. ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിനു ശേഷം ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഹനീഫ് അദേനി എത്തുന്നത്.
ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും മിഖായേല്‍ എന്നാണ് അറിയുന്നത്. നിവിന്‍ പോളിക്കൊപ്പം വമ്പന്‍ താരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മിഖായേലില്‍ നിവിനൊപ്പം ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഇവരെ കൂടാതെ സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,കെപിഎസി ലളിത,ശാന്തികൃഷ്ണ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന മിഖായേല്‍ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും സംവിധായകന്‍ ഒരുക്കുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
നിവിന്‍ പോളി തന്നെയായിരുന്നു മിഖായേലിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. ഹനീഫ് അദേനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷവും നിവിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ആഗസ്റ്റ് 22ണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. എറണാകുളം,കോഴിക്കോട് , ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിഖായേലിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലായിരിക്കും ചിത്രീകരിക്കുക. പത്ത് ദിവസത്തെ ഷൂട്ടിംഗായിരിക്കും കൊച്ചിയില്‍ നടക്കുക.


Click it and Unblock the Notifications