നിവിന്‍ പോളിയുടെ മിഖായേലും തരംഗമാകും! ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി! റിലീസ് ജനുവരിയില്‍
Recommended Video

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷമുളള നിവിന്‍ പോളിയുടെ മിഖായേലിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൊച്ചുണ്ണിയുടെ വിജയത്തിനു പിന്നാലെ നിവിന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു. അടുത്തിടെയായിരുന്നു ചിത്രം നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചത്. കൊച്ചുണ്ണി പോലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് മിഖായേലും അണിയറയില്‍ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ടീസറിനു പിന്നാലെ ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മിഖായേലിന്റെ പുതിയ വിശേഷങ്ങളറിയാനായി ആരാധകര്‍ വലിയ താല്‍പര്യമാണ് കാണിക്കാറുളളത്. നിവിന്‍ ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മിഖായേല്‍
നിവിന്‍ പോളിയും ഗ്രേറ്റ് ഫാദറിലൂടെ ശ്രദ്ധേയനായ ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിഖായേല്‍. ഗ്രേറ്റ് ഫാദറിനു ശേഷം വീണ്ടും സംവിധായകന്റെ റോളില്‍ ഹനീഫ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളിക്ക് മാസ് ഹീറോ പരിവേഷം നല്‍കിയാണ് സംവിധായകന്‍ ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് നിവിനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്നത്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമ കൂടിയായിരിക്കുമെന്നും അറിയുന്നു.

വില്ലനായി ഉണ്ണി മുകുന്ദന്‍
നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രാധാന്യമുളള വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ നിവിന്റെ വില്ലന്‍ വേഷത്തിലാണ് ഉണ്ണി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം മഞ്ജിമാ മോഹന്‍ ചിത്രത്തില്‍ നിവിന്റെ നായികയായി എത്തുന്നു. ഇവര്‍ക്കൊപ്പം ദേശീയ അവാര്‍ഡ് ജേതാവ് ജെഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്

ഷൂട്ടിംഗ് പൂര്‍ത്തിയായി
ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഡിസംബര്‍ നാലിന് ആയിരുന്നു മിഖായേലിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷമുളള നിവിന്‍ ചിത്രമായതിനാല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമാണ്.

ഫാമിലി ത്രില്ലര്‍
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന മിഖായേല്‍ മികച്ചൊരു ചിത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ അടുത്ത വര്‍ഷം ജനുവരിയില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
ഫാമിലി ത്രില്ലര്‍ ചിത്രമായ മിഖായേലില്‍ കുടുംബസ്ഥനായ ഒരാളായിട്ടാണ് നിവിന്‍ എത്തുന്നത്.ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ്ലൈനോടു കൂടിയാണ് മിഖായേല്‍ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്നത്.
കാണൂ


Click it and Unblock the Notifications











