കൊച്ചുണ്ണിക്കു പിന്നാലെ മിഖായേലുമായി നിവിന്‍! കൂട്ടിന് ഉണ്ണി മുകുന്ദനും! ഷൂട്ടിംഗിന് തുടക്കമായി

By Midhun

നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാപ്രേമികള്‍ നല്‍കാറുളളത്. ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം തുടങ്ങിയ നിവിന് കൈനിറയെ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുളള കായംകുളം കൊച്ചുണ്ണി,ഗീതു മോഹന്‍ദാസിനൊപ്പമുളള മൂത്തോന്‍ തുടങ്ങിയവയാണ് നിവിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മിഖായേല്‍.

നിവിനും ഗ്രേറ്റ്ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഹനീഫ് അദേനി എത്തുന്നത്. നിവിന്‍ പോളിക്കൊപ്പം വമ്പന്‍ താരനിരയാണ് മിഖായേലില്‍ അണിനിരക്കുന്നത്. നിവിന്‌റെ ആരാധകരെല്ലാം തന്നെ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ സന്തോഷത്തിലാഴ്ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

മിഖായേല്‍

മിഖായേല്‍

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മിഖായേല്‍. ഹനീഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും മിഖായേല്‍ എന്നാണറിയുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള മാസ് ഘടകങ്ങള്‍ ചേര്‍ത്തായിരിക്കും ചിത്രം നിര്‍മ്മിക്കുക. നിവിന്‍ പോളിയുടെ കരിയറിലെ വ്യത്യസ്തമാര്‍ന്നൊരു വേഷമായിരിക്കും ചിത്രത്തിലേത്. കായംകുളം കൊച്ചുണ്ണി,മൂത്തോന്‍, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങള്‍ക്കു ശേഷമായിരിക്കും മിഖായേല്‍ പുറത്തിറങ്ങുക.

നിവിനും ഉണ്ണി മുകുന്ദനും

നിവിനും ഉണ്ണി മുകുന്ദനും

നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിക്രമാദിത്യന്‍ എന്ന ചിത്രത്തിനു ശേഷം നിവിനും ഉണ്ണിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മിഖായേല്‍. തുല്ല്യപ്രാധാന്യമുളള കഥാപാത്രമായിട്ടാകും ചിത്രത്തില്‍ രണ്ടും പേരും എത്തുകയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നിവിന്‍ പോളി തന്നെയായിരുന്നു നേരത്തെ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

ഷൂട്ടിംഗ് ആരംഭിച്ചു

ഷൂട്ടിംഗ് ആരംഭിച്ചു

മിഖായേലിന്റെ പൂജാ ചടങ്ങുകള്‍ ഇന്ന് രാവിലെയായിരുന്നു നടന്നത്. എറണാകുളം കാക്കനാട് വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മിഖായേലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകരായ ഷാജി പാടൂര്‍, അരുണ്‍ ഗോപി,അനില്‍ രാധാകൃഷ്ണ മേനോന്‍,മഹേഷ് നാരായണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നിര്‍മ്മാണം

നിര്‍മ്മാണം

മലയാളത്തിലെ ശ്രദ്ധേയ നിര്‍മ്മാതാക്കളിലൊരാളായ ആന്റോ ജോസഫാണ് നിവിന്‍ പോളിയുടെ മിഖായേല്‍ നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ആന്റോ ജോസഫ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയ്‌ക്കൊപ്പം കോഴിക്കോട്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ടൈറ്റിലില്‍ തന്നെ കൗതുകം നിറച്ചുകൊണ്ടാണ് ഹനീഫ് അദേനി തന്റെ പുതിയ ചിത്രവുമായി എത്തുന്നത്.

ചിത്രത്തിലെ താരങ്ങള്‍

ചിത്രത്തിലെ താരങ്ങള്‍

നിവിന്‍ പോളിക്കൊപ്പം വമ്പന്‍ താരനിരയാണ് മിഖായേലില്‍ അണിനിരക്കുന്നത്. സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍,കെപിഎസി ലളിത,ശാന്തികൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിവിന്‍ പോളിയും ഉണ്ണിമുകുന്ദനും വീണ്ടുമൊന്നിക്കുന്നത് തന്നെയാകും ചിത്രത്തിന്‌റെ മുഖ്യആകര്‍ഷണമായി മാറുക.

ടൈറ്റില്‍ പോസ്റ്റര്‍

ടൈറ്റില്‍ പോസ്റ്റര്‍

ഗാര്‍ഡിയന്‍ ഓഫ് എയ്ഞ്ചല്‍ എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരുന്ന ടാഗ്ലൈന്‍. മിഖായേലിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങിയതു മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു, നിവിന്‍ പോളി തന്നെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X