നിവിന്‍ പോളിയല്ല ഉണ്ണി മുകുന്ദനാവും താരം! കാത്തിരിപ്പിന് വിരാമമിട്ട് മിഖായേല്‍ ടീസറെത്തുന്നു!

മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ പ്രകാശനായി സിനിമയിലേക്കെത്തിയതാണ് നിവിന്‍ പോളി. എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് താരം ജോലി രാജി വെച്ച്് എത്തിയത്. വിനീത് ശ്രീനിവാസനായിരുന്നു ഈ സിനിമയൊരുക്കിയത്. ഓഡീഷനിലൂടെയാണ് താരത്തെ തിരഞ്ഞെടുത്തത്. ആദ്യസിനിമ മുതലേ തന്നെ ഈ താരവും ശ്രദ്ധേയനായിരുന്നു. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായി മുന്നേറുകയായിരുന്നു താരം. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയായിരുന്നു താരം. മലയാളത്തിന് പുറമെ തമിഴിലും താരം വരവറിയിച്ചിരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലാണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ.

ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലുമായാണ് നിവിന്‍ പോളി എത്തുന്നത്. ജനുവരി 15നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജോണ്‍ മിഖായേല്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. മഞ്ജിമ മോഹനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ടീസര്‍ എത്തുന്നു

ടീസര്‍ എത്തുന്നു

കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ പോസ്റ്റര്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ജനുവരി 18നാണ് സിനിമ റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ടീസറുകളും ട്രെയിലറും ഗാനങ്ങളുമൊക്കെ പുറത്തുവിടാറുണ്ട്. സിനിമയുടെ ടീസര്‍ ബുധനാഴ്ച 6 മണിക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫാമിലി ഓറിയന്റഡ് ത്രില്ലറുമായാണ് ഇത്തവണ നിവിന്‍ പോളിയെത്തുന്നത്. ഡോക്ടറായാണ് ഇത്തവണ താരമെത്തുന്നതെന്നുള്ളതെന്നതാണ് മറ്റൊരു പ്രത്യേകത.

 പോസ്റ്ററുകള്‍ക്ക് പിന്നാലെ

പോസ്റ്ററുകള്‍ക്ക് പിന്നാലെ

പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമകളിലൊന്നായിരുന്നു ഇത്. നിവിന്‍ പോളിയുടെ കലിപ്പ് ലുക്കിലുള്ള പോസ്റ്ററുകളായിരുന്നു ആദ്യം പുറത്തുവന്നത്. മുഖം മറച്ച് നില്‍ക്കുന്ന പോസ്റ്ററാണ് പിന്നീടെത്തിയത്. സിനിമയിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകളാണ് പിന്നീടെത്തിയത്. നിമിഷനേരം കൊണ്ടാണ് പോസ്റ്ററുകള്‍ വൈറലായി മാറിയത്. സ്‌റ്റൈലിഷ് മാസ്സ് ത്രില്ലറാണ് സിനിമയെന്ന സൂചന നല്‍കുന്ന പോസ്റ്ററുകളാണ് പുറത്തുവന്നിട്ടുള്ളത്. പോസ്റ്ററിന് പിന്നാലെയായാണ് ടീസര്‍ എത്തുന്നത്.

പുതുവര്‍ഷത്തിലെ ബിഗ് റിലീസ്

പുതുവര്‍ഷത്തിലെ ബിഗ് റിലീസ്

പുതുവര്‍ഷത്തില്‍ ബിഗ് റിലീസായെത്തുന്ന ആദ്യ സിനിമ കൂടിയാണ് മിഖായേല്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ വീണ്ടും ഗംഭീര പ്രകടനവുമായി പ്രേക്ഷകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ പോളി. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

വന്‍താരനിര അണിനിരക്കുന്നു

വന്‍താരനിര അണിനിരക്കുന്നു

സുദേവ് നായര്‍, മഞ്ജിമ മോഹന്‍, ജെഡി ചക്രവര്‍ത്തി, രണ്‍ജി പണിക്കര്‍, അശോകന്‍, ശാന്തി കൃഷ്ണ, ഷാജോണ്‍, കെപിഎസി ലളിത തുടങ്ങിയവര്‍ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമയും നിവിനും നീണ്ടും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്ക് ശേഷമാണ് മഞ്ജിമ മലയാളത്തിലേക്ക് എത്തുന്നത്.

വില്ലനായി ഉണ്ണി മുകുന്ദന്‍

വില്ലനായി ഉണ്ണി മുകുന്ദന്‍

ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാനുള്ള കഴിവുണ്ടായിട്ടും പലപ്പോഴും ടൈപ്പ് ചെയ്യപ്പെട്ട് പോകുന്ന താരങ്ങളുണ്ട്. സ്റ്റീരിയോടൈപ്പില്‍ നിന്നും മോചിക്കപ്പെടുന്നതോടെയാണ് താരങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നത്. അത്തരത്തിലുള്ള ചില മാറ്റങ്ങള്‍ക്കും മിഖായേല്‍ വഴിയൊരുക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വില്ലനായെത്തുന്നത് ഉണ്ണി മുകുന്ദനാണ്. വില്ലനായുള്ള താരത്തിന്റെ ഭാവപ്പകര്‍ച്ച വൈറലായി മാറിയിരുന്നു. നായകനെ വെല്ലുന്ന പ്രകടനമായിരിക്കുമോ അദ്ദേഹത്തിന്റേതെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X