മൂത്തോനുമായി നിവിന്‍ പോളി ഉടനെത്തും! വാര്‍ത്ത സത്യമാക്കി ഗീതു മോഹന്‍ദാസ്!
കഴിഞ്ഞ വര്‍ഷം ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു നിവിന്‍ പോളി കാഴ്ച വെച്ചിരുന്നത്. മലയാളത്തിലെ യുവതാരങ്ങളില്‍ മറ്റാര്‍ക്കും ലഭിക്കാത്ത അവസരങ്ങളായിരുന്നു നിവിനെ തേടി എത്തിയിരുന്നത്. കൊച്ചുണ്ണിയ്ക്ക് ശേഷം മിഖായേല്‍ ആയിരുന്നു ഈ വര്‍ഷമെത്തിയ നിവിന്റെ ചിത്രം. വമ്പന്‍ പ്രതീക്ഷകളുമായ എത്തിയതാണെങ്കിലും മിഖായല്‍ ബോക്‌സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കിയില്ല.
കഴിഞ്ഞ വര്‍ഷം മുതല്‍ മലയാളക്കര കാത്തിരിക്കുന്നത് മൂത്തോന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. നടിയും തിരക്കഥാകൃത്തും സംവിധായികയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണെന്നും ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നും ഗീതു വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മൂത്തോനെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം ഗീതു പങ്കുവെച്ചിരിക്കുന്നത്.

ഗീതു മോഹന്‍ദാസിനൊപ്പം പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹസിക ചലച്ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കൊപ്പം ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത ഛായാഗ്രഹകനുമായ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലക്ഷദ്വീപില്‍ നിന്നുമായിരുന്നു മൂത്തോന്റെ ചിത്രീകരണം നടന്നത്.
മൂത്തോന്റെ റിലീസ് തീയ്യതി പുറത്ത് വന്നിട്ടില്ലെങ്കിലും ഓണത്തിന് മുന്നോടിയായി നിവിന്റെ ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററുകളിലേക്ക് എത്തും. നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. അടുത്തിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതോടെയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. റോമാന്റിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications