മൂത്തോന്റെ റിലീസ് ദിനം സിനിമയുടെ ആര്‍ട്ട് എക്‌സിബിഷന്‍! വേറിട്ട അനുഭവമായി ചിത്ര പ്രദര്‍ശനം

By Midhun Raj

കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളിയുടെ മൂത്തോന്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ പോലുള്ള രാജ്യാന്തര വേദികളിൽ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമയുടെ ഔദ്യോഗിക റിലീസ്. ഇതേസമയം, മൂത്തോന്റെ റിലീസ് ദിനം തന്നെ അണിയറക്കാര്‍ സിനിമയുടെ ആര്‍ട്ട് എക്‌സിബിഷൻ സംഘടിപ്പിച്ച് വേറിട്ട അനുഭവം ഒരുക്കുകയാണ്.

moothon,

റിലീസ് ദിനം എറണാകുളം പനമ്പിളി നഗറിലെ കഫെ പപ്പായയില്‍ വെച്ചാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്. ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ് എക്സിബിഷന്‍ നയിക്കുന്നതും. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇത്തരമൊരു ആശയം ഇതാദ്യമാണെന്നു പറയാം. സിനിമയുടെ വിശാലത പ്രകടമാക്കാൻ ആര്‍ട്ട് എക്‌സിബിഷന് കഴിയുന്നുണ്ട്.

താരങ്ങളായ നിവിന്‍ പോളി, ഗീതു മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്ര പ്രദർശനത്തിന് തുടക്കമായത്. രണ്ടാഴ്ച്ചയോളം കഫെ പപ്പായയിൽ പ്രദർശനം തുടരും. 'രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായ ആശയത്തിൽ നിന്നാണ് ഈ സംഭവങ്ങൾക്ക് ആരംഭം. എല്ലാ ഫിലിം മേക്കേഴ്‌സിനും പ്രചോദനം നല്‍കുന്ന ഘടകമാണ് കല', ഗീതു മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയിലെ പ്രൊഡക്ഷന്‍ ഡിസൈനിംഗിനായി പലപ്പോഴും ആര്‍ട്ടിലെ കളേഴ്‌സും ടെക്‌സ്ചേര്‍സും ഫോളോ ചെയ്യാറുണ്ട്. ഈ ആശയം തോന്നിയപ്പോഴാണ് താൻ റിയാസുമായി കൂടിക്കാഴ്ച്ച നടത്തിയത്. കലയെയും സിനിമയെയും ബന്ധപ്പെടുത്തി ഇതെങ്ങനെ അവതരിപ്പിക്കാമെന്ന് ചര്‍ച്ചകളുണ്ടായി. തുടര്‍ന്നാണ് ചിത്ര പ്രദർശനമെന്ന ആശയത്തിലെത്തുന്നത്, ഗീതു മോഹൻദാസ് വ്യക്തമാക്കി. പത്ത് ആര്‍ട്ടിസ്റ്റുകള്‍ ചേർന്നാണ് മൂത്തോന്റെ ഓരോ ഘട്ടവും അറിഞ്ഞ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

ഇത്തരമൊരു പ്രദര്‍ശനം എല്ലാവര്‍ക്കും പുതിയൊരു അനുഭവമാകും. സിനിമയില്‍ കണ്ടതു പോലെ മൂത്തോനെ ആര്‍ട്ട് വര്‍ക്കുകളിലൂടെയും കാഴ്ച്ചക്കാരന് കാണാമെന്ന് ഗീതു മോഹന്‍ദാസ് കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: nivin pauly moothon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X