മൂത്തോനു വേണ്ടി നിവിന്‍ നടത്തിയ കഠിന പ്രയത്‌നങ്ങള്‍! മേക്കിങ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Midhun Raj

നിവിന്‍ പോളിയുടെ മൂത്തോന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം പ്രമേയപരമായും താരങ്ങളുടെ പ്രകടനംകൊണ്ടുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിവിന്‍റെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് മൂത്തോനെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. ലക്ഷദ്വീപുകാരനായ ഒരാള്‍ തന്റെ സഹോദരനെ തേടി മുംബൈയിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ടൊറന്റോ, മുംബൈ ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.

moothon

മൂത്തോന്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരവേ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയില്‍ കഥാപാത്രമായി മാറാന്‍ നിവിന്‍ പോളി നടത്തുന്ന കഠിന പ്രയത്‌നങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഒപ്പം തന്നെ മുല്ലയായി എത്തുന്ന താരവും ശശാങ്ക അറോറയെയും മേക്കിങ് വീഡിയോയില്‍ കാണിക്കുന്നു. ഗീതു മോഹന്‍ദാസിനൊപ്പം തന്നെ രാജീവ് രവിയും ലൊക്കേഷനില്‍ നിറഞ്ഞുനില്‍ക്കുന്നതും കാണാം.

ഫോര്‍ട്ട് കൊച്ചി, മുംബൈ, ലക്ഷദ്വീപ് തുടങ്ങിയവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപാണ് മൂത്തോന്റെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. എഴുത്തിന് പുറമെ നിര്‍മ്മാതാവായും അനുരാഗ് കശ്യപ് മൂത്തോനൊപ്പമുണ്ട്. ബോളിവുഡ് താരം ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X