അക്ബര്‍ ഭായ് ആയി നിവിന്‍ പോളിയുടെ വരവ്! മൂത്തോന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് പിന്നാലെ നിവിന്‍ പോളിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മൂത്തോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത സിനിമ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ചിരുന്നു. ഒക്ടോബര്‍ 11നാണ് സിനിമ തിയ്യേറ്റുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. തമിഴ് സൂപ്പര്‍താരം ധനുഷും ബോളിവുഡ് താരം വിക്കി കൗശലുമാണ് മൂത്തോന്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ചിത്രത്തില്‍ ഭായ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അക്ബറായിട്ടാണ് നിവിന്‍ എത്തുന്നത്. ലക്ഷദ്വീപില്‍ നിന്നും തന്റെ സഹോദരനെ കണ്ടെത്താനായി നിവിന്റെ കഥാപാത്രം മുംബൈയിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് സിനിമയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ബി അജിത്ത് കുമാര്‍ എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു. മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ശോഭിത ധുലിപാലിയ നായികയാവുന്ന ചിത്രത്തില്‍ ശശാങ്ക് അറോറ, റോഷന്‍ മാത്യൂ, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, വിപിന്‍ ശര്‍മ്മ, സഞ്ജന ദിപു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications