മുംബൈ ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസില്‍ മൂത്തോന്‍! നിവിന്‍ പോളി വിസ്മയിപ്പിച്ചുവെന്ന് പ്രേക്ഷകര്‍

By Midhun Raj

നിവിന്‍ പോളി-ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മൂത്തോന്‍ റിലീസിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. അടുത്തിടെ നടന്ന ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ ആദ്യ പ്രീമിയര്‍ നടന്നിരുന്നത്. മൂത്തോന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമയുടെ വിജയത്തിന് പിന്നാലെയാണ് നിവിന്റെ പുതിയ ചിത്രം എത്തുന്നത്. അതേസമയം ടൊറന്റോ ചലച്ചിത്ര മേളയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുംബൈ ജിയോ മാമി ഫിലിം ഫെസ്സിവലിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. നിവിന്‍ പോളിയുടെ എറ്റവും പുതിയ ചിത്രത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് ഫിലിം ഫെസ്റ്റിവലില്‍ സിനിമാ പ്രേമികള്‍ വരവേറ്റത്.

21ാമത് മുംബൈ ചലച്ചിത്ര മേളയുടെ

21ാമത് മുംബൈ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായിട്ടാണ് മൂത്തോന്‍ പ്രദര്‍ശിപ്പിച്ചത്. സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മൂത്തോന്‍ പ്രദര്‍ശനത്തിനായി നിവിന്‍ പോളി, ഗീതു മോഹന്‍ദാസ്, റോഷന്‍ മാത്യൂ, ശശാങ്ക് അറോറ, ശോഭിത ധുലിപാല തുടങ്ങിയ അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് ചലച്ചിത്ര മേളയിലേക്ക് ഇവരെ വരവേറ്റത്.

സിനിമ കണ്ടവരില്‍

സിനിമ കണ്ടവരില്‍ അധികപേരും നിവിന്‍ പോളിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തിലുളള ഒരു പ്രകടനമാണ് നിവിനില്‍ നിന്നും ഉണ്ടായതെന്ന് കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിനിമയില്‍ ലക്ഷദ്വീപുകാരനായ അക്ബര്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. ലക്ഷദ്വീപില്‍ നിന്നും തന്റെ സഹോദരനെ കണ്ടെത്താനായി നിവിന്റെ കഥാപാത്രം മുംബൈയിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിവിനൊപ്പം തന്നെ സംവിധായിക ഗീതു മോഹന്‍ദാസിനെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്.

ലയേസ് ഡയസിന്

ലയേസ് ഡയസിന് ശേഷം ഗീതുവിന്റെ കരിയറില്‍ വഴിത്തിരിവാകുന്ന സിനിമയാകും മൂത്തോനെന്ന് അഭിപ്രായങ്ങള്‍ വരുന്നു. നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യുവും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴചവെച്ചതെന്നും അറിയുന്നു. കുടാതെ സിനിമയിലെ മറ്റു കഥാപാത്രങ്ങളെയും എല്ലാവരും പ്രശംസിക്കുന്നുണ്ട്. കഥ പറയുന്ന രീതി, ഛായാഗ്രഹണം തുടങ്ങിയവയും സിനിമയില്‍ മികച്ചുനില്‍ക്കുന്നുണ്ടെന്നും പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നു. രാജീവ് രവിയാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ്

നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നത്. തമിഴ് സൂപ്പര്‍താരം ധനുഷും ബോളിവുഡ് താരം വിക്കി കൗശലുമാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തിരുന്നത്. ചിത്രത്തില്‍ ഭായ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അക്ബറായിട്ടാണ് നിവിന്‍ എത്തുന്നത്. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് സിനിമയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ബി അജിത്ത് കുമാര്‍

ബി അജിത്ത് കുമാര്‍ എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു. മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ശോഭിത ധുലിപാലിയ നായികയാവുന്ന ചിത്രത്തില്‍ ശശാങ്ക് അറോറ, റോഷന്‍ മാത്യൂ, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, വിപിന്‍ ശര്‍മ്മ, സഞ്ജന ദിപു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X