മിഖായേലിനു പിന്നാലെ നിവിന്റെ മൂത്തോനും! ടീസര്‍ തരംഗമാകുന്നു! വീഡിയോ വൈറല്‍! കാണൂ

By Midhun Raj

Recommended Video

Moothon - Official Teaser Reaction | Nivin Pauly | Geetu Mohandas | filmibeat Malayalam

കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ താരമൂല്യം ഒന്നുകൂടി ഉയര്‍ന്ന താരമാണ് നിവിന്‍ പോളി. കൊച്ചുണ്ണിയുടെ വിജയം നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. പുലിമുരുകന് ശേഷം നൂറ് കോടി ക്ലബിലെത്തിയ രണ്ടാമത്തെ ചിത്രമായും സിനിമ മാറിയിരുന്നു. കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയുടെ പുതിയ സിനിമള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

നിവിന്റെ മൂത്തോന്‍ എന്ന സിനിമ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രമാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മൂത്തോന്റെ ടീസറിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മൂത്തോന്‍

മൂത്തോന്‍

കൊച്ചുണ്ണിക്ക് ശേഷം കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് മൂത്തോനില്‍ നിവിന്‍ അവതരിപ്പിക്കുന്നത്. മൂത്തോന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലായിരുന്നു നിവിനെ കാണിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണി പോലെ ചിത്രത്തിനു വേണ്ടിയും വലിയ ഒരുക്കങ്ങള്‍ നിവിന്‍ നടത്തിയിരുന്നു. കൊച്ചുണ്ണി പോലെ തന്നെ നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറുന്നൊരു ചിത്രം കൂടിയായിരിക്കും മൂത്തോന്‍.

ഗീതു മോഹന്‍ദാസിന്റെ സിനിമ

ഗീതു മോഹന്‍ദാസിന്റെ സിനിമ

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്ന നടി ഗീതുമോഹന്‍ ദാസാണ് മൂത്തോന്‍ സംവിധാനം ചെയ്തിരിക്കുന്നത്. കേള്‍ക്കുന്നുണ്ടോ, ലയേഴ്സ് ഡയസ് എന്നീ സിനിമകള്‍ക്കു ശേഷം ഗീതു അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണ് മൂത്തോന്‍. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് മൂത്തോന്‍ ഗീതു അണിയിച്ചൊരുക്കിയിരിക്കുന്നത്. ലക്ഷദ്വീപുകാരനായ യുവാവ് തന്റെ സഹോദരനെ തേടി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നിവിന്റെ പ്രകടനത്തിനൊപ്പം ഗീതുവിന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

ടീസര്‍

ടീസര്‍

നിവിന്‍ പോളിയുടെ മിഖായേലിന്റെ റിലീസിനോടനുബന്ധിച്ചായിരുന്നു മൂത്തോന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. കരണ്‍ ജോഹര്‍,സൂര്യ ശിവകുമാര്‍.പൃഥ്വിരാജ് സുകുമാരന്‍,അനുരാഗ് കശ്യപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മൂത്തോന്റെ ഒഫീഷ്യല്‍ ടീസര്‍ ലോഞ്ച് ചെയ്തിരുന്നത്. മിഖായേലിന്റെ റിലീസ് ദിനമായിരിക്കും മൂത്തോന്റെ ടീസര്‍ എത്തുകയെന്ന് പറഞ്ഞെങ്കിലും നേരത്തെ തന്നെ എത്തുകയായിരുന്നു. ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. നിരവധി ഷെയറുകളും കമന്റുകളും മൂത്തോന്‍റെ ടീസറിന് ലഭിക്കുന്നുണ്ട്.

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ്

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ്

ലക്ഷദ്വീപിലായിരുന്നു ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കുന്നത്. തന്റെ ജേൃഷ്ഠ സഹോദരനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്ലോബല്‍ ഫിലിം മേക്കിങ്ങ് പുരസ്‌കാരത്തിന് തന്നെ അര്‍ഹയാക്കിയ ഒരു തിരക്കഥയെ ആസ്പദമാക്കികൊണ്ടാണ് ഗീതു മോഹന്‍ദാസ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

നിവിന്‍ പോളിക്കൊപ്പം

നിവിന്‍ പോളിക്കൊപ്പം

രാജീവ് രവിയാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്നയും റസൂലും,ഞാന്‍ സ്റ്റീവ് ലോപസ്,കമ്മട്ടിപ്പാടം തുടങ്ങി ശ്രദ്ധേയ സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ഗീതു മോഹന്‍ദാസും അനുരാഗ് കശ്യപും ചേര്‍ന്നാണ് മൂത്തോന് തിരക്കഥയെഴുതിയിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല,ശശാങ്ക് അറോറ,സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ടീസര്‍ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X